Tuesday, July 14, 2026

കഞ്ചാവ് കൈവശം വെച്ച എയർ ഇന്ത്യ പൈലറ്റിനെ ഇന്ത്യയിലേക്ക് തിരിച്ചയച്ച് അമേരിക്ക

Date:

[Fictional image/Courtesy: Air India/ X]

ന്യൂഡൽഹി : എയർ ഇന്ത്യ പൈലറ്റിന്റെ കൈവശം കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് ഇയ്യാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ച് അമേരിക്ക. ഡൽഹിയിൽ നിന്ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലേക്ക് യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്ന  എയർ ഇന്ത്യ പൈലറ്റിന്റെ കൈവശമാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൈലറ്റിനെ ജോലിയിൽ നിന്ന് എയർ ഇന്ത്യ മാറ്റിനിർത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

സംഭവത്തെ തുടർന്ന് എയർ ഇന്ത്യ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യം പറയുന്നത് ഇങ്ങനെ – ”ഏപ്രിൽ 14-ന് ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ് ഫ്രാൻസിസ്കോയിലേക്ക് ജോലി ആവശ്യത്തിനായി യാത്ര ചെയ്യുകയായിരുന്ന ഞങ്ങളുടെ ക്രൂ അംഗങ്ങളിൽ ഒരാൾ, അവിടുത്തെ പ്രാദേശിക നിയമങ്ങൾ പ്രകാരം പ്രവേശിക്കാൻ യോഗ്യനല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. മറ്റൊരു വിമാനം നിയന്ത്രിക്കുന്നതിനായുള്ള ഔദ്യോഗിക ആവശ്യത്തിനായി പോകുന്ന ‘ഡെഡ്ഹെഡിംഗ്’ രീതിയിലാണ് പൈലറ്റ് സാൻ ഫ്രാൻസിസ്കോയിലേക്ക് പോയത്. പൈലറ്റിന്റെ കൈവശം കഞ്ചാവ് ഉണ്ടായിരുന്നതായി സൂചനയുണ്ടെന്ന് സ്രോതസുകൾ അറിയിച്ചു.”

വിഷയത്തിൽ എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ കർശനമായ നയങ്ങൾക്കനുസൃതമായി പൈലറ്റിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. “നിയമലംഘനങ്ങളോട് എയർ ഇന്ത്യ ഒട്ടും വിട്ടുവീഴ്ച ഉണ്ടാകില്ല. സുരക്ഷ, നിയമപാലനം, തൊഴിൽപരമായ പെരുമാറ്റം എന്നിവയിൽ ഉന്നത നിലവാരം പുലർത്താനാണ് കമ്പനി ശ്രമിക്കുന്നത്.” എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കണ്ണൂർ സർവ്വകലാശാലയിൽ സിൻഡിക്കേറ്റിനെ മറികടന്ന് ചാൻസലർ വക ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ സിൻഡിക്കേറ്റിന്റെ ശുപാർശകൾ പൂർണ്ണമായും തള്ളിക്കൊണ്ട് 59 ബോർഡ്...

ഓണക്കിറ്റൊരുക്കാൻ സർക്കാർ; സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

തിരുവനന്തപുരം : ഓണക്കിറ്റ് ഒരുക്കാനുള്ള പദ്ധതിയിട്ട് സംസ്ഥാന സർക്കാർ. എഎവൈ വിഭാഗത്തിന്...

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കിയേക്കും; താഴമൺ കുടുംബത്തിന്റെ നിർദ്ദേശം അംഗീകരിക്കാൻ ദേവസ്വം ബോർഡ്

തിരുവനന്തപുരം : കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കാൻ...