Saturday, August 29, 2026

ഉപരാഷ്ട്രപതിയുടെ സന്ദർശനം: തലസ്ഥാന നഗരിയിൽ ഞായറും തിങ്കളും ഗതാഗത നിയന്ത്രണം

Date:

തിരുവനന്തപുരം: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 30, 31 ഞായർ തിങ്കൾ ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 30ന് വൈകീട്ടോടെയാണ് ഉപരാഷ്ട്രപതി തലസ്ഥാന നഗരത്തിലെത്തുന്നത്.

30ന് രാവിലെ മുതൽ ആലപ്പുഴയിൽ കേരളകൗമുദിയുടെ 115-ാമത് വാർഷികാഘോഷ ചടങ്ങിലും, പദ്മഭൂഷൺ ബഹുമതി ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആദരമർപ്പിക്കുന്ന ചടങ്ങിലും ഉപരാഷ്ട്രപതി പങ്കെടുക്കും. രാവിലെ 10ന് ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ഓ‌ഡിറ്റോറിയത്തിലാണ് പരിപാടി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയാകും.

ഇതിനുശേഷം ആറന്മുളയിൽ ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ഉത്രട്ടാതി വള്ളംകളി ഉദ്ഘാടനം നടക്കും. തിരുവനന്തപുരത്ത് വൈകിട്ട് 5നാണ് ഉപരാഷ്ട്രപതിയുടെ പരിപാടി. ഓണത്തോടനുബന്ധിച്ചുള്ള ടൂറിസം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 31ന് രാവിലെ 8.15ന് തിരുവനന്തപുരത്തു നിന്ന് അദ്ദേഹം ലക്ഷദ്വീപിലെ അഗത്തിയിലേക്ക് യാത്ര തിരിയ്ക്കും.

തലസ്ഥാനത്തെ ഗതാഗത നിയന്ത്രണം ഇങ്ങനെ

ആഗസ്റ്റ് 30 ഞായറാഴ്ച ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് – ശംഖുംമുഖം – ചാക്ക – ആശാന്‍ സ്ക്വയര്‍ – ലോക്ഭവന്‍ റൂട്ടില്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനപാര്‍ക്കിംഗ് അനുവദിക്കില്ല.
ആശാന്‍ സ്ക്വയര്‍ – ഫ്ലൈഓവര്‍ – നിയമസഭക്ക് മുന്‍വശം – ജി വി രാജ – മസ്കറ്റ് ഹോട്ടല്‍ ജംഗ്ക്ഷന്‍ – ആര്‍ ആര്‍ ലാമ്പ് റൂട്ടില്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനപാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.
30 ന് ഉച്ചയ്ക്ക് 12.00 മണി മുതല്‍ അക്കാമ്മ സ്റ്റാച്ച്യു- കെസ്റ്റണ്‍ റോഡ് – ദേവസ്വം ബോര്‍ഡ് ജംഗ്ക്ഷന്‍ – നന്ദന്‍കോട് – കോര്‍പ്പറേഷന്‍ പോയിന്റ് -നളന്ദ- പി എം ജി റൂട്ടില്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനപാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.

ആഗസ്റ്റ് 31 തിങ്കളാഴ്ച രാവിലെ 05.00 മണി മുതല്‍ 09.00 മണി വരെ ലോക്ഭവന്‍ -വെളളയമ്പലം -മ്യൂസിയം -കോര്‍പ്പറേഷന്‍ പോയിന്റ് – ആര്‍ ആര്‍ ലാമ്പ് -പബ്ളിക് ലൈബ്രറി -ജി വി രാജ – ആശാന്‍ സ്ക്വയര്‍ -ചാക്ക – -ശംഖുംമുഖം – ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റൂട്ടില്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനപാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.

തിങ്കളാഴ്ച രാവിലെ 05.00 മണി മുതല്‍ 09.00 മണി വരെ ലോക്ഭവന്‍ -വെളളയമ്പലം -മ്യൂസിയം -കോര്‍പ്പറേഷന്‍ പോയിന്റ് – ആര്‍ ആര്‍ ലാമ്പ് റൂട്ടില്‍ വാഹനപാര്‍ക്കിംഗ് അനുവദിക്കാത്തതിനാല്‍ പ്രഭാതസവാരിക്കായി മ്യൂസിയം, കനകക്കുന്ന് ഭാഗങ്ങളില്‍ വരുന്നരുടെയുള്‍പ്പെടെയുളള വാഹനങ്ങള്‍ ആ റൂട്ടില്‍ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സമയങ്ങളില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.

തമ്പാനൂര്‍, കൊച്ചുവേളി റെയില്‍വെ സ്റ്റേഷനിലേക്കും, ഇന്റര്‍നാഷണല്‍, ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്കും പോകുന്ന യാത്രക്കാർ യാത്രകള്‍ മുന്‍കൂട്ടി ക്രമീകരിക്കണം.

Share post:

Popular

More like this
Related

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ഡിസിസി അംഗം ചേന്തി അനിൽ അറസ്റ്റിൽ

തിരുവനന്തപുരം : ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി...

പ്രതിപക്ഷ ഉപനേതൃപദവി: സിപിഐയുമായി ചർച്ച തുടരുമെന്ന് ടി പി രാമകൃഷ്ണൻ

പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഐയുമായി ചർച്ച തുടരുമെന്ന് എൽഡിഎഫ് കൺവീനർ ടി...