Saturday, September 12, 2026

ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ച താല്‍ക്കാലിക പാലം തകര്‍ന്നു; 40 ഓളം പേർ കുടുങ്ങി കിടക്കുന്നു, രണ്ട് പേർ ഒഴുക്കിൽപ്പെട്ടു.

Date:

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ച താല്‍ക്കാലിക പാലം തകര്‍ന്നു. 40 ഓളം തീര്‍ത്ഥാടകര്‍ കുടുങ്ങി. രണ്ടുപേര്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ട്. ഗംഗോത്രിക്ക് സമീപമാണ് അപകടം.

നദിയില്‍ പെട്ടെന്ന് വെള്ളമുയര്‍ന്നതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. സംസ്ഥാന ദുരന്ത നിവാരണ സമിതി സ്ഥലത്തെത്തി. 16 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഹരിദ്വാറില്‍ കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത മഴയില്‍ ഗംഗാ നദിയിലെ ജലനിരപ്പ് ഉയർന്നത് വലിയ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. തുടര്‍ന്ന് റോഡുകള്‍ വെള്ളത്തിന്നടിയിലാവുകയും വാഹനങ്ങള്‍ ഒഴുകിപ്പോകുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മലേഷ്യൻ പ്രധാനമന്ത്രി നാളെ കോഴിക്കോട്; വൈകിട്ട് പൂർണ്ണ ഗതാഗത നിയന്ത്രണം

കോഴിക്കോട് : അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിൻ്റെ ഭാഗമായി ഇന്ത്യയിലെത്തിയ മലേഷ്യൻ...

‘യുഡിഎഫ് സർക്കാർ  ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം’: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സമാനതകളില്ലാത്ത രീതിയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതായി പ്രതിപക്ഷ നേതാവ്...