Sunday, October 4, 2026

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ 0.1% നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് ജസ്റ്റിസ് പി ബി വരാലെ

Date:

നാസിക് : കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ 0.1 ശതമാനം വിനിയോഗിച്ചിരുന്നെങ്കിൽ 100 മുതൽ 150 വരെ മറാഠി മീഡിയം സ്കൂളുകൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നുവെന്ന്
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പി.ബി. വരാലെ. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ശിർപൂരിൽ താൻ പഠിച്ച സ്കൂളിലെ ചടങ്ങിൽ സംസാരിക്കവെയായിരുന്നു, സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ  ജസ്റ്റിസ് പി.ബി. വരാലെയുടെ രൂക്ഷവിമർശനം.

കുംഭമേള നടത്തുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് 34,000 കോടി രൂപയും ഇടനാഴി വികസനത്തിന് 11,000 കോടി രൂപയും ചെലവഴിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തന്റെ ശ്രദ്ധയിൽപെട്ടതായി സൂചിപ്പിച്ച ജസ്റ്റിസ് പി.ബി. വരാലെ, ഇത്തരം കാര്യങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് താൻ എതിരല്ലെന്നും   എന്നാൽ, ഈ തുകയുടെ 0.1 ശതമാനമെങ്കിലും വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവെച്ചിരുന്നെങ്കിൽ 100 മുതൽ 150 വരെ സ്കൂളുകൾ പൂട്ടിപ്പോകുന്നത് തടയാമായിരുന്നുവെന്നും ഓർമ്മപ്പെടുത്തി.

Share post:

Popular

More like this
Related

എംഡിഎംഎയുമായി മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; പ്രതികളിലൊരാൾ വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭർത്താവ്

തൊടുപുഴ : ഇടുക്കി വണ്ണപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മുസ്ലിം ലീഗ്...

‘ഇല്ലാത്ത’ രാജി പിൻവലിച്ച് ആർ ശ്രീലേഖ ; നേതൃത്വം ഇടപെട്ടതോടെ വാട്സ്ആപ്പിലെ രാജി സന്ദേശം ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം : കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാത്ത രാജികത്ത് പിൻവലിച്ച് തിരുവനന്തപുരം കോർപ്പറേഷൻ...