Wednesday, September 2, 2026

‘നേപ്പാൾ, നിങ്ങൾ ഒറ്റയ്ക്കല്ല’ ; വീടും കുടുംബവും ബാല്യവും നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് കൈതാങ്ങായി സോനു സൂദ് നേപ്പാളിൽ

Date:

“ഒരു പുതിയ തുടക്കം കണ്ടെത്താൻ നമ്മൾ ഒരുമിച്ച് അവരെ സഹായിക്കും. നേപ്പാൾ, നിങ്ങൾ ഒറ്റയ്ക്കല്ല” – വീടുകളും കുടുംബങ്ങളും ബാല്യവും നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് ബോളിവുഡ് നടൻ സോനു സൂദ് ഇത് പറയുമ്പോൾ നേപ്പാളിലെ പ്രളയക്കെടുതിയിൽ ഇരയായവരുടെ മുഖത്ത് പ്രതിഫലിച്ചത് പ്രതീക്ഷയുടെ കിരണങ്ങളാണ്.

ദുരിതാശ്വാസ സഹായമായി ഇന്ത്യയിൽ നിന്നുള്ള ഭക്ഷണസാധനങ്ങളും കമ്പിളികളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുമായാണ് സൂദ് ചാരിറ്റി ഫൗണ്ടേഷൻ്റെ ഭാഗമായി നടൻ നേപ്പാളിലെത്തിയത്. പ്രദേശവാസികളുമായും അവിടുത്തെ കുട്ടികളുമായും സ്നേഹം കൈമാറുന്ന ചിത്രങ്ങൾ നടൻ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച നടൻ, ഇരയായവർക്ക് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. “വെള്ളപ്പൊക്കം സങ്കൽപ്പിക്കാനാവാത്ത നഷ്ടങ്ങൾ അവശേഷിപ്പിച്ച ത്രിശൂലി നദിക്കരയിലാണ് ഇന്ന് ഞാൻ നിൽക്കുന്നത്. തകർന്ന വീടുകളും തകർന്ന കുടുംബങ്ങളും ജീവിതങ്ങളും എന്നെന്നേക്കുമായി മാറി. നേപ്പാൾ ഒറ്റയ്ക്കല്ല. ഞാൻ അവിടുത്തെ ജനങ്ങളോടൊപ്പം നിൽക്കുന്നു, പ്രതീക്ഷ നൽകാനും വീടുകൾ പുന:ർനിർമ്മിക്കാനും കുടുംബങ്ങൾ വീണ്ടും ആരംഭിക്കാൻ സഹായിക്കാനും എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്യും.” – സോനു സൂദ് പറഞ്ഞു.

Share post:

Popular

More like this
Related

അമൃതം പൊടിക്കെതിരെ ബാലാവകാശ കമ്മീഷൻ; പഞ്ചസാര പൂർണ്ണമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം : അംഗനവാടി കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിക്കെതിരെ നിർദ്ദേശവുമായി ബാലാവകാശ...

പഞ്ചസാര വില: കുതിച്ചുയരാൻ കാരണം എഥനോളോ?; പൂഴ്ത്തിവെപ്പ് എന്ന് കേന്ദ്രം, തടയാൻ നീക്കം

ന്യൂഡൽഹി : എഥനോൾ നിർമ്മാണത്തിനായി വൻതോതിൽ പഞ്ചസാര ഉപയോഗിക്കുന്നതാണ് രാജ്യത്ത് പഞ്ചസാര...

സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; 38 വാർഡുകളിൽ സെപ്റ്റംബർ 28ന് വോട്ടെടുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 28നാണ്...

മുല്ലപ്പെരിയാറിൽ ആദ്യഘട്ട പരിശോധന പൂർത്തിയാക്കി സുപ്രീം കോടതി നിയോഗിച്ച സമിതി

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയായെന്ന് സുപ്രീം...