Tuesday, October 6, 2026

സിജെപി വീണ്ടും!, യുവാക്കളെ കേൾക്കാൻ രാജ്യവ്യാപക പ്രചാരണ പര്യടനത്തിന് ; ‘ലിസണിം​ഗ് ടൂർ’ തീയതി ഉടൻ

Date:

[Photo Courtesy : ANI/X]

മുംബൈ : നീറ്റ് പരീക്ഷാ ക്രമക്കേടും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം വിജയം കണ്ടെങ്കിലും അത് ഇവിടംകൊണ്ട് അവസാനിക്കുന്നില്ല എന്ന സൂചന നൽകുകയാണ് സിജെപി നേതാവ് അഭിജിത് ദീപ്കെ. രാജ്യത്തെ യുവാക്കളെ സംഘടിപ്പിച്ച് അടുത്ത ഘട്ട മുന്നേറ്റത്തിന് രൂപം നൽകാൻ ഒരുങ്ങുകയാണ് സിജെപി. ഇതിന്റെ ഭാഗമായി പാർട്ടി ഓഗസ്റ്റ് 5, 6 തീയതികളിൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറിൽ ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകും.  

ജന്തർ മന്തർ പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്ത അമ്പതോളം പ്രധാന വോളന്റിയർമാരുമായും മറ്റ് ബന്ധപ്പെട്ടവരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം പുറത്തു വിടുക. വരും ദിവസങ്ങളിൽ യുവാക്കളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും നേരിട്ടറിയുന്നതിനായി രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാനാണ് പാർട്ടി പദ്ധതിയിടുന്നത്. യുവാക്കളുടെ പ്രതീക്ഷകളെ അർത്ഥവത്തായ പ്രവർത്തനങ്ങളാക്കി മാറ്റാനുള്ള വഴി കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിജെപി ചീഫ് വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. രാജ്യവ്യാപക പര്യടനത്തിന്റെ സമയക്രമം ഉൾപ്പെടെ വിശദവിവരങ്ങൾ ഉടൻ പുറത്തുവിടും.

ജന്തർ മന്തറിലെ  പ്രതിഷേധത്തിൽ സിജെപിയെ പിന്തുണച്ചവർക്ക് നന്ദി രേഖപ്പെടുത്തുന്നതിനിടയിൽ തന്നെ അഭിജിത് ദീപ്കെ ഇത്തരമൊരു സൂചന നൽകിയിരുന്നതാണ്. ഇതൊരു തുടക്കം മാത്രമാണെന്നും കോക്രോച്ച് ജനത പാർട്ടിക്ക് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നുമാണ് അഭിജിത് ദീപ്കെ പ്രതികരിച്ചത്.

പന്ത്രണ്ട് വർഷത്തിനിടയിൽ ഒരു പ്രതിപക്ഷ പാർട്ടിക്ക് ചെയ്യാൻ കഴിയാതെ പോയതാണ് കേവലം ഒന്നരമാസം കൊണ്ട് കോക്ക്രോച്ച് ജനതാ പാർട്ടി ചെയ്തുകാണിച്ചത് എന്നതാണ് ഇന്ത്യൻ രാഷ്‌ട്രീയത്തിലെ പുതുചരിത്രമാകുന്നത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും ഉത്തരവാദിത്തത്തിൻ്റേയും വിജയമായാണ് യുവതയുടെ ജന്തർ മന്ദർ സമരം വ്യാഖ്യാനിക്കപ്പെട്ടത്. അതേസമയം, യുവജന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുമെങ്കിലും രാഷ്ട്രീയ പാർട്ടിയായി മാറാൻ നിലവിൽ പദ്ധതിയില്ലെന്നാണ് അഭിജിത് ദീപ്കെ വ്യക്തമാക്കിയിട്ടുള്ളത്.

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...