Wednesday, September 30, 2026

ഡൽഹിയെ കുളിരണിയിച്ച് കനത്ത മഴ; റെഡ് അലർട്ട്!

Date:

[Photo Courtesy : X]

ന്യൂഡൽഹി : കനത്ത ചൂടിനെ കുളിരണിയിച്ച് ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ (NCR) വിവിധ ഭാഗങ്ങളിലും അതിശക്തമായ കാറ്റും മഴയും. തുടർന്ന് ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ഡൽഹി-എൻസിആർ മേഖലയിലുടനീളം ഇടിമിന്നലോടും മിന്നലോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗതയിലും, ചിലപ്പോൾ 100 കിലോമീറ്റർ വരെ വേഗതയിലും വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ്  മുന്നറിയിപ്പ്. ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവടങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴയെത്തുടർന്ന് മേഖലയിലുടനീളം താപനിലയിൽ പ്രകടമായ കുറവുണ്ടായിട്ടുണ്ട്.

അതേസമയം, ഡൽഹി വിമാനത്താവളം പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ നിലവിൽ സാധാരണ നിലയിലാണ്. എങ്കിലും വിമാന സർവീസുകളുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടാൻ വിമാനത്താവള അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ബുധനാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റോടുകൂടിയ ഇടവിട്ടുള്ള മഴ പെയ്തതിനെ തുടർന്ന് കുറഞ്ഞ താപനില 28.6 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തിയിരുന്നു.

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...