Saturday, September 5, 2026

അയോദ്ധ്യയിൽ വിവാദങ്ങൾ ഒടുങ്ങുന്നില്ല! ; രാമക്ഷേത്രത്തിലെ 5 കോടി രൂപയുടെ രാമചരിതമാനസം മാറ്റിയെന്ന ആരോപണവുമായി മുൻ IAS ഉദ്യോഗസ്ഥൻ

Date:

ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. അഞ്ച് കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പൂശിയ രാമചരിതമാനസം ക്ഷേത്രപരിസരത്ത് നിന്ന് മാറ്റിയെന്നാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എസ് ലക്ഷ്മിനാരായണൻ്റെ ആരോപണം. 2024 ഏപ്രിലിൽ അദ്ദേഹത്തിന്റെ കുടുംബം ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി നൽകിയതാണ് ഈ രാമചരിതമാനസം.

വിഷയം ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയോട് സൂചിപ്പിച്ചപ്പോൾ, ക്ഷേത്രത്തിലേക്ക് അർപ്പിക്കുന്ന എല്ലാ വഴിപാടുകളും മന്ദിറിൽ പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ലക്ഷ്മിനാരായണൻ പറയുന്നു.  രാമമന്ദിറിൽ സംഭാവനയായി ലഭിച്ച വലിയ അളവിലുള്ള വെള്ളിക്കട്ടികളും ഇഷ്ടികകളും അപ്രത്യക്ഷമായതിനെക്കുറിച്ച് നേരത്തെ പ്രതിപക്ഷവും ഇന്ത്യാ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷനും (ഐബിജെഎ)
ചോദ്യങ്ങൾ ഉയർത്തിയിരുന്നതാണ്. ക്ഷേത്ര നിർമ്മാണ വേളയിൽ ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ സംഭാവന ചെയ്ത 4 കിലോ വെള്ളി ഇഷ്ടികയും അവയിൽ ഉൾപ്പെടുന്നു. എന്നാൽ, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം 200 കിലോഗ്രാം വെള്ളിക്കട്ടികൾ മോഷ്ടിക്കപ്പെട്ടുവെന്ന ഊഹാപോഹങ്ങൾ തള്ളിക്കളയുകയായിരുന്നു.

ജൂൺ 7 നാണ് രാമക്ഷേത്ര സംഭാവനകളുടെ തട്ടിപ്പ് പുറത്തുവന്നത്. പിന്നീട്, യുപി സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിനെ തുടർന്ന് ജൂൺ 25 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ക്ഷേത്രത്തിലെ സംഭാവന എണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ട എട്ട് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share post:

Popular

More like this
Related

ഡൽഹിയിൽ കനത്ത മഴ ;  തിങ്കളാഴ്ച വരെ ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി : ഡൽഹിയിൽ തുടരുന്ന കനത്ത മഴ ശക്തമായ കാറ്റോടുകൂടി...

നനവാർന്ന കണ്ണുകളും പ്രതീക്ഷ വറ്റിയ മനസ്സുമായി 9 ദിവസം! ; നേപ്പാളില്‍ തുരങ്കത്തില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി സേന

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തെ തുടർന്ന് തുരങ്കത്തില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്ക് അത്ഭുതകരമായ...

‘ലിംഗപദവി പ്രകടിപ്പിക്കാത്ത കുട്ടികളെ ട്രാൻസ്ജെൻഡർ എന്ന് മുദ്രകുത്തരുത്’: ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്പെഷ്യൽ മോണിറ്റർ

തിരുവനന്തപുരം : ലിംഗപദവി പ്രകടിപ്പിക്കാത്ത കുട്ടികളെ ട്രാൻസ്ജെൻഡർ എന്ന് മുദ്രകുത്തരുതെന്ന് ദേശീയ...