ന്യൂഡല്ഹി : സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം തിരംഗ മാർച്ചിന് പോകാൻ ഇറങ്ങവെയാണ് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെയെ വസതിക്ക് വെളിയിൽ നിന്ന് ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തത്.
തിരംഗ മാര്ച്ച് നടത്താന് പാടില്ലെന്നും അത് നിയമ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി അഭിജീത് ദീപ്കെ പോലീസ് നോട്ടീസ് നൽകിയിരുന്നു. ദേശീയ പാതാകയുമായി പൗരന്മാര്ക്ക് രാജ്യത്ത് റാലി നടത്താന് കഴിയാത്ത സാഹചര്യമാണ് ഇപ്പോള് ഉള്ളതെന്ന് ദീപ്കെ അറസ്റ്റിന് മുമ്പ് പ്രതികരിച്ചിരുന്നു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള തുടര് പ്രതിഷേധങ്ങള് നവരാത്രിക്ക് ശേഷം ഈ മാസം 25ന് നടത്താനാണ് ഇന്ഡ്യ സഖ്യം തീരുമാനിച്ചിട്ടുള്ളത്. ഒക്ടോബര് 25ന് ഡല്ഹി രാംലീല മൈതാനിയില് കോണ്ഗ്രസ് തീരുമാനിച്ച പ്രതിഷേധത്തിന് ഡല്ഹി പോലീസ് അനുമതി നല്കിയിട്ടുണ്ട്. കാര്യങ്ങള് പരിശോധിച്ച ശേഷം അനുമതി നല്കിയെന്നാണ് ഡല്ഹി പോലീസ് അറിയിച്ചത്. തുടര് തീരുമാനങ്ങള് ഇനി MCD എടുക്കുമെന്നും ഡല്ഹി പോലീസ് വ്യക്തമാക്കി.
വനിത പ്രവര്ത്തകര്ക്ക് നേരെയുള്ള ഡല്ഹി പൊലീസ് അതിക്രമത്തിനെതിരെ ഇന്ന് ഡല്ഹി പോലീസ് ആസ്ഥാനത്തേക്ക് ഇടത് വനിതാ സംഘടനകൾ മാർച്ച് നടത്തി. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ, എന്എസ്യുഐ വനിതാ പ്രവര്ത്തകര്ക്കെതിരെ അതിക്രൂരമായ പോലീസ് അതിക്രമമാണ് കഴിഞ്ഞ ദിവസങ്ങളില് ഉണ്ടായതെന്ന് നേതാക്കള് ആരോപിച്ചു. പോലീസ് ആസ്ഥാനത്തേക്ക് നേതാക്കളെ കടത്തി വിടാത്തതിൽ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
തെരുവിൽ ഉള്ള വിദ്യാർത്ഥികളെ തടങ്കലിൽ അടയ്ക്കാൻ ഇപ്പോഴുള്ള ജയിലുകൾ മതിയാകാതെ വരുമെന്ന് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും ഗ്യാനേഷ് കുമാറിന്റെ രാജി വരെ സമരം ശക്തമായി തുടരുമെന്നും എസ്എഫ്ഐ നേതാവ് വ്യക്തമാക്കി.
