Wednesday, November 4, 2026

‘പരീക്ഷ എഴുതാൻ അനുവദിക്കണം’; കാലടി സർവ്വകലാശാല വിദ്യാർത്ഥികളടെ ഹർജി നാളെ പരിഗണിക്കാൻ സുപ്രീം കോടതി; കേസിൽ വിദ്യാർത്ഥികൾ വിജയിച്ചാൽ പ്രത്യേക പരീക്ഷ

Date:

ന്യൂഡൽഹി: കാലടി സംസ്‌കൃത സർവ്വകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർത്ഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കാൻ തീരുമാനിച്ചത്. കേസിൽ വിദ്യാർത്ഥികൾ വിജയിച്ചാൽ പ്രത്യേക പരീക്ഷ നടത്തുന്നതിന് ഉത്തരവിടാനുള്ള അധികാരം സുപ്രീം കോടതിക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വിധിക്കെതിരേ ഇന്നലെ അർദ്ധരാത്രി 11.35-നാണ് 16 വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഹർജി ഫയൽ ചെയ്ത 16 വിദ്യാർത്ഥികളിൽ 10 പേരുടെ സെമസ്റ്റർ പരീക്ഷ ഇന്ന് ആരംഭിക്കുകയാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ ദേവവ്രതും സുഭാഷ്ചന്ദ്രൻ കെ.ആറും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി.

ഇന്ന് പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തിൽ ഒന്നുകിൽ ഹർജി ഒരു മണിക്ക് കേൾക്കണമെന്നും അല്ലെങ്കിൽ വിദ്യാർത്ഥികൾക്ക് നിബന്ധനകളോടെ പരീക്ഷ എഴുതാൻ അനുമതി നൽകണമെന്നും അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഇന്ന് കേസ് കേൾക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സെമസ്റ്റർ പരീക്ഷ എഴുതിയില്ലെങ്കിൽ ഒരു വർഷം നഷ്ടമാകുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. തുടർന്നാണ് കേസിൽ വിദ്യാർത്ഥികൾ വിജയിക്കുകയാണെങ്കിൽ പ്രത്യേക പരീക്ഷ നടത്തുന്നതിന് ഉത്തരവിടാൻ തങ്ങൾക്ക് അധികാരം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ നാളെ സുപ്രീംകോടതിയിൽ നിന്ന് തീരുമാനം ഉണ്ടായേക്കും.

വിദ്യാർത്ഥികൾക്ക് സെമസ്റ്റർ പരീക്ഷ എഴുതാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. എന്നാൽ, സർവ്വകലാശാലയുടെ അപ്പീൽ പരിഗണിച്ച് സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ആവശ്യമായ അറ്റൻഡൻസ്  ചില വിദ്യാർത്ഥികൾക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ സസ്‌പെൻഷനിൽ ആയതിനാലായിരുന്നു അറ്റൻഡൻസ് ഇല്ലാതെ പോയത് എന്നാണ് വിദ്യാർത്ഥികളുടെ വാദം.

Share post:

Popular

More like this
Related

ഗ്യാനേഷ് കുമാറിനെതിരെയുള്ള 2 കോടിയുടെ കൈക്കൂലി ആരോപണം; വിജിലന്‍സ് അന്വേഷണം നിര്‍ദ്ദേശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് (കെഎസ്ടിപി)  റോഡ് നിര്‍മ്മാണ...

യു എസ് തെരഞ്ഞെടുപ്പിൽ മലയാളി തിളക്കം; അഭിമാനമായി ജൂലി എ മാത്യു, സുരേന്ദ്രന്‍ കെ പട്ടേല്‍, മാര്‍ട്ടിന്‍ ജോണ്‍

ഹൂസ്റ്റണ്‍: യു എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയത്തിളക്കവുമായി മലയാളികൾ. ടെക്‌സസിലെ ഫോര്‍ട്ട്...

മദ്യനയത്തിൽ തീരുമാനമാകുംവരെ പുതിയ ബാർ ഇല്ലെന്ന് സർക്കാർ; ലൈസൻസുകൾ നിരന്തരം നൽകി എക്‌സൈസ് കമ്മീഷണര്‍, ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രി

കൊച്ചി: മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശം...