Wednesday, November 4, 2026

കൊച്ചിയിൽ ബസ്സുകളുടെ മരണപ്പാച്ചിൽ തുടർക്കഥ;  സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

Date:

കൊച്ചി : കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടർക്കഥയായിട്ടും അധികൃതർക്ക് കുലക്കമില്ല . കാക്കനാട് – ഇടച്ചിറ റോഡിൽ ഐഎംജി ജങ്ഷനിൽ അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ച് ഇന്നും ഒരു കാൽനടയാത്രക്കാരിക്ക് ജീവൻ നഷ്ടപ്പെട്ടു. തൃശൂർ സ്വദേശിയായ അക്ഷരയ്ക്കാണ് ദാരുണാന്ത്യം. ഇൻഫോപാർക്കിലെ ജീവനക്കാരിയായിരുന്നു മരിച്ച അക്ഷര.

രാവിലെ എട്ടുമണിയോടെ ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ അമിതവേഗതയിൽ എത്തിയ ‘മലയിൽ’ എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ മന:പ്പൂർവമുള്ള നരഹത്യാ കുറ്റം ചുമത്തി ബസ് ഡ്രൈവർ ബിനോയിയെ അറസ്റ്റ് ചെയ്തു.

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ ഹൈക്കോടതിയുടെ വരെ വിമർശനങ്ങൾ ഉയർന്നിട്ടും അശ്രദ്ധമായ ഡ്രൈവിങും വ്യാപകമായ അപകടങ്ങളും പൊലിയുന്ന ജീവനുകളുടെ നിരന്തരം വർദ്ധിയ്ക്കുകയാണെന്നതാണ് ശ്രദ്ധേയം

Share post:

Popular

More like this
Related

‘മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിവെച്ചാൽ ലൈസന്‍സ് റദ്ദാക്കാം, വിചാരണക്ക്  കാത്തിരിക്കേണ്ട’ – ഹൈക്കോടതി

കൊച്ചി : മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിവെയ്ക്കുന്നവരുടെ ലൈസന്‍സ് ഉടൻ...

ഗ്യാനേഷ് കുമാറിനെതിരെയുള്ള 2 കോടിയുടെ കൈക്കൂലി ആരോപണം; വിജിലന്‍സ് അന്വേഷണം നിര്‍ദ്ദേശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് (കെഎസ്ടിപി)  റോഡ് നിര്‍മ്മാണ...

യു എസ് തെരഞ്ഞെടുപ്പിൽ മലയാളി തിളക്കം; അഭിമാനമായി ജൂലി എ മാത്യു, സുരേന്ദ്രന്‍ കെ പട്ടേല്‍, മാര്‍ട്ടിന്‍ ജോണ്‍

ഹൂസ്റ്റണ്‍: യു എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയത്തിളക്കവുമായി മലയാളികൾ. ടെക്‌സസിലെ ഫോര്‍ട്ട്...