Wednesday, November 4, 2026

‘മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിവെച്ചാൽ ലൈസന്‍സ് റദ്ദാക്കാം, വിചാരണക്ക്  കാത്തിരിക്കേണ്ട’ – ഹൈക്കോടതി

Date:

കൊച്ചി : മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിവെയ്ക്കുന്നവരുടെ ലൈസന്‍സ് ഉടൻ റദ്ദാക്കണമെന്നും ക്രിമിനല്‍ വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കരുതെന്നും നിർദ്ദേശിച്ച് ഹൈക്കോടതി. വിഷയത്തിൽ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരം അപൂര്‍വ്വമായാണ് അധികൃതര്‍ വിനിയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

കുന്നംകുളത്ത് മദ്യപിച്ച് വാഹനം ഓടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ ലൈസന്‍സും അനുബന്ധ രേഖകളും ഉടന്‍ തന്നെ ലൈസന്‍സിങ് അതോറിറ്റിക്ക് കൈമാറണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ലൈസന്‍സ് റദ്ദാക്കുന്നത് ഉറപ്പാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കുന്ന സംഭവത്തില്‍ പ്രാഥമിക തെളിവ് ഉണ്ടെങ്കില്‍ ലൈസന്‍സ് അതോറിറ്റി അടിയന്തരമായി ഇടപെടണം. മദ്യപിച്ച് വാഹനം ഓടിക്കല്‍ അടക്കമുള്ള ഗുരുതര ട്രാഫിക് നിയമലംഘനങ്ങളില്‍ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സുപ്രീംകോടതി റോഡ് സേഫ്റ്റി കമ്മിറ്റിയുടെ നിര്‍ദ്ദേശമുണ്ട്. റോഡ് സുരക്ഷ പൗരന്റെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള കാര്യവും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

Share post:

Popular

More like this
Related

കൊച്ചിയിൽ ബസ്സുകളുടെ മരണപ്പാച്ചിൽ തുടർക്കഥ;  സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

കൊച്ചി : കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടർക്കഥയായിട്ടും അധികൃതർക്ക് കുലക്കമില്ല...

ഗ്യാനേഷ് കുമാറിനെതിരെയുള്ള 2 കോടിയുടെ കൈക്കൂലി ആരോപണം; വിജിലന്‍സ് അന്വേഷണം നിര്‍ദ്ദേശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് (കെഎസ്ടിപി)  റോഡ് നിര്‍മ്മാണ...

യു എസ് തെരഞ്ഞെടുപ്പിൽ മലയാളി തിളക്കം; അഭിമാനമായി ജൂലി എ മാത്യു, സുരേന്ദ്രന്‍ കെ പട്ടേല്‍, മാര്‍ട്ടിന്‍ ജോണ്‍

ഹൂസ്റ്റണ്‍: യു എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയത്തിളക്കവുമായി മലയാളികൾ. ടെക്‌സസിലെ ഫോര്‍ട്ട്...