Friday, November 6, 2026

കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി ; സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് വിജിലന്‍സ് കോടതി

Date:

തൃശൂര്‍ : ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനും കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്തിനും എതിരെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് തൃശൂര്‍ വിജിലന്‍സ് കോടതി കോടതി. തൃശൂര്‍ താണിക്കുടം സ്വദേശി ദേവേന്ദ്രൻ്റെ പരാതിയിലാണ് നടപടി.

2013ല്‍ 17 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് വേണ്ടി താണിക്കുടം സ്വദേശിയായ ദേവേന്ദ്രന്‍ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാര്‍ ജോസഫിനെ സമീപിച്ചു. പട്ടയം ശരിയാക്കി നല്‍കാന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. പണം നല്‍കില്ലെന്ന് അറിയിച്ചതോടെ രാത്രി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. അതും നല്‍കിയില്ല. പിന്നീട്, പട്ടയം ശരിയാക്കിയ ശേഷം 75,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ദേവേന്ദ്രന്റെ പരാതി. സനീഷ് കുമാര്‍ ജോസഫിന് ഒപ്പം കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്തും കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതിയിൽ പറയുന്നു.

അതേസമയം, തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത് പ്രതികരിച്ചു. പരാതിക്ക് പിന്നില്‍ പാര്‍ട്ടിയിലെ ചിലരാണെന്നും അദ്ദേഹം വ്യക്തമാക്കി. സനീഷ് കുമാര്‍ ജോസഫ്, രാജേന്ദ്രന്‍ അരങ്ങത്ത്, ആറ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

Share post:

Popular

More like this
Related

ഗോവ എസ്ഐആറിൽ ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധേയ വിധി ; ’10 ദിവസത്തിനുള്ളിൽ വെട്ടിയ 6 പേരുകൾ തിരികെ ചേർക്കണം’

മുംബൈ : ഗോവയിൽ തീവ്രവോട്ടർപട്ടിക (എസ്ഐആർ) പരിഷ്‌ക്കരണ സമയത്ത് നീക്കിയ ആറ്...

രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളിൽ വരുമാനത്തിൽ മുന്നിൽ കേരളം ; ഒന്നാമത് തിരുവനന്തപുരം – മംഗളൂരു സർവ്വീസ്

കൊച്ചി : രാജ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരുമാനത്തിൽ മുന്നിൽ...

ഡൽഹി കലാപ ഗൂഢാലോചനക്കേസ്:  ഹർജിയുമായി ഉമർ ഖാലിദും ഷർജീൽ ഇമാമും സുപ്രീം കോടതിയിൽ

ന്യൂഡൽഹി : 2020-ലെ ഡൽഹി കലാപ  ഗൂഢാലോചനക്കേസിൽ ജാമ്യം തള്ളിയ ഡൽഹി...