Monday, October 19, 2026

ഉപഭോക്താക്കൾക്ക് ഇരുട്ടടിയും ഷോക്കും!; വൈദ്യുതി നിരക്കും സർചാർജും കൂടും, പുതിയ താരിഫ് നയം വിജ്ഞാപനമായി

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, ഒപ്പം സർചാർജും. പുതിയ താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. വൈദ്യുതി പ്രതിസന്ധിയിലുപ പവർക്കട്ടിലും ഉപഭോക്താക്കൾ വെന്തുരുകുന്ന സാഹചര്യത്തിൽ കൂടിയാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ ഇരുട്ടടി നൽകാനൊരുങ്ങുന്നത്.

വൈദ്യുതി ബോർഡിൻ്റെ മുൻകാലനഷ്ടമായ 5000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കുന്നതിനുള്ള താരിഫ് നയമാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. 2027 ഏപ്രിൽ ഒന്നുമുതലാണ് പുതുക്കിയ വൈദ്യുതിനിരക്കും സർച്ചാർജും നിലവിൽവരുക. അഞ്ച് വർഷത്തേയ്ക്കാണ് പുതിയ നയം നടപ്പിലാക്കുന്നത്. 2027 – 28 മുതൽ 2031 – 32 വരെയുള്ള അഞ്ചുവർഷത്തെ വൈദ്യുതിനിരക്കാണ് കമ്മീഷൻ നിശ്ചയിക്കുന്നത്. ഇതിൽ നാലുവർഷവും സർച്ചാർജുണ്ടാകും.

വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിൻ്റെ നിശ്ചിത നിരക്കായിരിക്കും സർച്ചാർജ്. മറ്റുവിഭാഗങ്ങൾക്ക് ഫിക്‌സഡ് ഡിപ്പോസിറ്റിൻ്റെയും വൈദ്യുതി നിരക്കിൻ്റെയും നിശ്ചിതശതമാനവും. പുതിയ താരിഫ് നയം നിലവിൽ വരുന്നതോടെ സാധാരണക്കാർക്ക് മേൽ വലിയ സാമ്പത്തിക ഭാരം ഉണ്ടായേക്കും.

പാതിരാത്രിയും പീക്ക് സമയം!

വൈദ്യുതി കൂടുതൽ ആവശ്യമായിവരുന്ന പീക്ക് സമയത്തിലും മാറ്റമുണ്ട്. ഇതുവരെ വൈകീട്ട് ആറുമുതൽ 10 വരെയായിരുന്നു പീക്ക് സമയമെങ്കിൽ ഇനിയത് ആറുമുതൽ രാത്രി 11:30 വരെയാകും. പീക്ക് സമയത്ത് കൂടിയനിരക്ക് ഈടാക്കാൻ കൂടുതൽ വിഭാഗങ്ങൾക്ക് ടി ഒ ഡി മീറ്റർ സ്ഥാപിക്കണമെന്നും നയം നിർദ്ദേശിക്കുന്നു. രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെയും രാത്രി 11:30 മുതൽ രാവിലെ എട്ടുവരെയും നിരക്ക് കുറയ്ക്കാനും പുതിയ വൈദ്യുതനയം പറയുന്നു.

ഇതോടൊപ്പം വൈദ്യുതി വിതരണത്തിനുള്ള ചെലവിനനുസരിച്ച് നിരക്ക് നിശ്ചയിക്കണമെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. അത് പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്‌സഡ് ചാർജ് കണക്ടഡ് ലോഡിൻ്റെ അടിസ്ഥാനത്തിലാകണം. വീട്ടിൽ സ്‌റ്റോറേജ് സംവിധാനം ഏർപ്പെടുത്തി രാത്രിയിൽ വൈദ്യുതി ഗ്രിഡിലേക്ക്‌ നൽകുന്നവർക്ക് പ്രോത്സാഹനകരമായ വില നൽകണം തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്.

Share post:

Popular

More like this
Related

നമ്പർ പ്ലേറ്റിൽ ചിത്രപ്പണിയും സ്റ്റിക്കറും വേണ്ട, 5000 രൂപ വരെ പിഴ വരാം ; ചട്ട ലംഘനങ്ങൾ പങ്കുവെച്ച് എംവിഡി

തിരുവനന്തപുരം : വാഹന നമ്പർ പ്ലേറ്റിൽ അനാവശ്യമായ ചിത്രപ്പണിക്ക് മുതിരുന്നതും എഴുത്തുകൾ...

ആറാട്ട് ഘോഷയാത്ര: വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; 2 ദിവസം തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര നടക്കുന്നത് പ്രമാണിച്ച്...

‘പാളി !’; പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ വീഴ്ചയെന്ന് വിപുലീകൃത കണ്ണൂർ ജില്ലാ കമ്മിറ്റി റിപ്പോർട്ട്

കണ്ണൂർ : തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് തുറന്ന് സമ്മതിച്ച്...