Sunday, November 8, 2026

നമ്പർ പ്ലേറ്റിൽ ചിത്രപ്പണിയും സ്റ്റിക്കറും വേണ്ട, 5000 രൂപ വരെ പിഴ വരാം ; ചട്ട ലംഘനങ്ങൾ പങ്കുവെച്ച് എംവിഡി

Date:

തിരുവനന്തപുരം : വാഹന നമ്പർ പ്ലേറ്റിൽ അനാവശ്യമായ ചിത്രപ്പണിക്ക് മുതിരുന്നതും എഴുത്തുകൾ ഒട്ടിക്കുന്നതും ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി സാധാരണ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. രജിസ്ട്രേഷൻ നമ്പർ എന്നത് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണെന്നും എന്നാൽ പല വാഹന ഉടമകളും വളരെ ലാഘവത്തോടെയാണ് നമ്പർ പ്ലേറ്റ് കൈകാര്യം ചെയ്യുന്നതെന്നും എംവിഡി ഓർമ്മപ്പെടുത്തുന്നു. രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് അഴിച്ചു വെക്കുന്നതും നമ്പർ പ്ലേറ്റ് വളച്ച് വെയ്ക്കുന്നതും ക്യാമറയിൽ പതിയാത്ത തരം മെറ്റീരിയൽ കൊണ്ട് നമ്പർ പ്ലേറ്റ് ഉണ്ടാക്കുന്നതും നിയമലംഘനമാണെന്ന് മോട്ടോർ വാഹനവകുപ്പ് സോഷ്യൽ മീഡിയ പേജിലൂടെ അറിയിക്കുന്നു.

വാഹന പരിശോധനക്കിടെ കാണുന്ന പ്രധാന പ്രശ്നങ്ങളും എണ്ണിയെണ്ണി എം വി ഡി കുറിപ്പിൽ വ്യക്തമാക്കുന്നു.

1. നമ്പർ പ്ലേറ്റ് അഴിച്ചു വെക്കുക.
2. പ്ലേറ്റ് വളച്ച് വെക്കുക.
3. നമ്പർ കാണാത്ത തരത്തിൽ മറച്ചു            വെക്കുക.
4. നമ്പർ പ്ലേറ്റിൻ്റെ ഒരു ഭാഗം മുറിച്ചു കളയുക.
5. കാണാതിരിക്കാൻ കരി ഓയിൽ, ചെളി മുതലായവ തേച്ചു വെക്കുക.
6. ഏതെങ്കിലും ഒരു അക്കത്തിനു മേൽ എന്തെങ്കിലും ഒട്ടിച്ചു വെക്കുക.
7. നമ്പർ പ്ലേറ്റ് തന്നെ വിചാഗിരി വെച്ച് ആവശ്യത്തിന് മടക്കി വെക്കുക.
8. ആവശ്യാനുസരണം റിമോട്ട് വഴി പ്ലേറ്റിനെ കവർ ചെയ്യുക.
9. ക്യാമറയിൽ പതിയാത്ത തരം മെറ്റീരിയൽ കൊണ്ട് നമ്പർ പ്ലേറ്റ് ഉണ്ടാക്കുക.

10. നമ്പർ പ്ലേറ്റിൽ അനാവശ്യമായ ചിത്രങ്ങൾ, എഴുത്തുകൾ ഒട്ടിക്കുക.

11. ടെമ്പററി റെജിസ്ട്രേഷൻ നമ്പർ മഞ്ഞ പ്രതലത്തിൽ ചുവപ്പ് അക്കങ്ങൾക്ക് പകരം ചുവന്ന പ്രതലത്തിൽ വെളുത്തതോ, കറുത്തതോ നിറമുള്ള അക്കത്തിൽ എഴുതുക.

12. ട്രാൻസ്പോർട്ട് വാഹനങ്ങളിൽ സൈഡിൽ നമ്പർ എഴുതാതിരിക്കുക.

13. ബാറ്ററി ഓപറേറ്റഡ് (EV) ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് പച്ച പ്രതലത്തിൽ മഞ്ഞ അക്ഷരത്തിന്നു പകരം വെളുത്ത അക്ഷരത്തിൽ എഴുതുക.

14. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി സാധാരണ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുക.

ഇങ്ങനെയുള്ള പ്രവൃത്തികള്‍ കൊണ്ട് അപകടങ്ങളിൽ പെട്ട വാഹനങ്ങൾ തിരിച്ചറിയാൻ പ്രയാസമുണ്ടാവുകയും, hit and run കേസുകളിൽ ഉൾപ്പെടെ സാധാരണ നിലയിൽ ലഭിക്കേണ്ടതായ ഇൻഷുറൻസ് പരിരക്ഷ ഇരകൾക്ക് കിട്ടാതിരിക്കാനും സാധ്യത ഉണ്ട്.

ഇത്തരം നിയമലംഘനങ്ങൾക്കെല്ലാം റെജിസ്ട്രേഷൻ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കി ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 3000 രൂപയും, മീഡിയം ഹെവി വാഹനങ്ങൾക്ക് 5000 രൂപയുമാണ് പിഴയൊടുക്കേണ്ടത് എന്നുകൂടി മനസിലാക്കുക

Share post:

Popular

More like this
Related

‘സായുധ നക്സലുകളെ തുടച്ചുനീക്കി; ഇപ്പോൾ ഭീഷണി  രാഷ്ട്രീയ പാർട്ടികളിലെ ദിമാഗി നക്സലുകൾ’: മോദി

കാരൻപുർ : രാജ്യത്തെ പാർട്ടികളിൽ 'ദിമാഗി നക്സലുകൾ' പ്രവർത്തിക്കുന്നതായും അവരാണ് പുതിയ...

സൗദി ജനവാസ മേഖലകൾ ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം; ക്രൂയിസ് മിസൈലുകൾ തകർത്തെന്ന് അറബ് സഖ്യസേന

റിയാദ് : റിയാദ് ഉൾപ്പെടെയുള്ള സൗദി അറേബ്യയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട്...