Tuesday, September 29, 2026

ഡല്‍ഹി കെട്ടിട അപകടം; മരണം ആറായി, നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Date:

(Photo Courtesy: X)

ന്യൂഡല്‍ഹി : ദക്ഷിണ ഡല്‍ഹിയിലെ സത്യനികേതനില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റൽ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇരുപതോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്. കോണ്‍ക്രീറ്റ് ബീമുകളും സ്ലാബുകളും പൊട്ടിച്ചുമാറ്റി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതുവരെ 9 പേരെ പുറത്തെത്തിച്ചുവെന്നാണ് ഔദ്യോഗിക വിവരം. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.

സംഭവത്തില്‍ കെട്ടിട ഉടമയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. കെട്ടിട ഉടമ ഒളിവിലാണെന്നാണ് വിവരം. സുരക്ഷിതമല്ലാത്തതിനാല്‍ നേരത്തെ കെട്ടിടം അടച്ചിരുന്നു. മൂന്ന് മാസത്തിനിടെ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. കെട്ടിടത്തില്‍ നടന്ന നിര്‍മ്മാണം അനധികൃതമാണെന്നും പോലീസ് പറയുന്നു. കെട്ടിടത്തില്‍ രണ്ടുനില അധികമായി നിര്‍മ്മിച്ചതായും കണ്ടെത്തിയതയായി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ബില്‍ഡിങ് 13 ദിവസത്തിനകം പൊളിക്കാന്‍ ഉത്തരവിട്ടു. ഇന്ന് പ്രദേശത്ത് സീലിങ് ഡ്രൈവ് നടത്തുമെന്നും എംസിഡി അറിയിച്ചു

ബേസ്‌മെന്റും അഞ്ച് നിലകളുമുള്ള ‘ഹോസ്റ്റല്‍ ഡേയ്സ്’ എന്ന കെട്ടിടമാണ് ഞായറാഴ്ച ഉച്ചയോടെ തകര്‍ന്നു വീണത്. ബേസ്‌മെന്റില്‍ അറ്റകുറ്റപ്പണികള്‍ നടന്നു വരുന്നതിനിടയാണ് അപകടം. ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്ന് ബേസ്‌മെന്റില്‍ വെള്ളം കെട്ടിക്കിടന്നത് കെട്ടിടത്തിന്റെ അടിത്തറ ദുര്‍ബ്ബലമാക്കാന്‍ കാരണമായതായി നാട്ടുകാര്‍ പറയുന്നു. 45 വർഷത്തിലേറെ പഴക്കമുള്ളതാണ് കെട്ടിടമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്നും, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷതേടി ചില വിദ്യാര്‍ത്ഥികള്‍ ഫോണ്‍ വിളിക്കുന്നുണ്ടെന്നും ദൃക്സാക്ഷികളും പ്രാദേശിക എംഎല്‍എയും വ്യക്തമാക്കി. സംഭവം അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നവെന്നും കൂട്ടിച്ചേര്‍ത്തു.

Share post:

Popular

More like this
Related

റെക്കോർഡ് വരുമാനവുമായി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകൾ; 2025-26 വർഷം നേടിയത് 249.65 കോടി രൂപ!

കൊച്ചി : ഒക്യുപെൻസി റേറ്റിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൻ്റെ വന്ദേ ഭാരത് ട്രെയിനുകൾ...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; കേദാർനാഥിൽ കുടുങ്ങി 55 അംഗ തീർത്ഥാടന മലയാളി സംഘം

(Photo Courtesy: UNI/X)ഉത്തരാഖണ്ഡിലിലെ മണ്ണിടിച്ചിലിനെത്തുടർന്ന് കേദാർനാഥിൽ കുടുങ്ങി മലയാളികൾ. തീർത്ഥാടനത്തിനു...