Thursday, October 15, 2026

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Date:

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് മാപ്പപേക്ഷ നല്‍കിയത്. മനേകാ ഗുരുസ്വാമി ഉള്‍പ്പെടെയുള്ള അഭിഭാഷകരാണ് കേന്ദ്രത്തിനെതിരെ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. ഇതില്‍ ഇന്ന് മറുപടി നല്‍കണമെന്ന് കേന്ദ്രത്തോട് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്റര്‍നെറ്റ് നിരോധിച്ചതില്‍ നിരുപാധികം മാപ്പപേക്ഷയുമായി കേന്ദ്രം കോടതിയിലെത്തിയത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യവുമായി സിജെപി ആഹ്വാനം ചെയ്ത സമരത്തെ നേരിടാനാണ്  കര്‍ശന സുരക്ഷാ സംവിധാനങ്ങളുടെ പേരിൽ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പോലീസും ഡല്‍ഹിയില്‍ ഇൻ്റർനെറ്റ് നിരോധിക്കുകയും ട്രെയിനുകള്‍ റദ്ദാക്കുകയും മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടുകയും ചെയ്തത്. ഇത്തരം കാര്യങ്ങള്‍ അരുതെന്നും ജനങ്ങള്‍ക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്നും കോടതി നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നതാണ്. ഇത് മറികടന്ന് കേന്ദ്രം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെയാണ് കോടതി അലക്ഷ്യ നടപടികള്‍ ആരംഭിച്ചത്.

Share post:

Popular

More like this
Related

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...

ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം

മുംബൈ : ബോളിവുഡ് താരം ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട്  ...