Friday, October 16, 2026

‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; ദേശീയപതാകയെ സർക്കാർ ഭയക്കുന്നു, ജയിലിൽ അടച്ചാലും പോരാട്ടം തുടരും’ – അഭിജീത് ദീപ്കെ

Date:

ന്യൂഡൽഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ. കേന്ദ്രസേന പുറകെ നടന്ന് തങ്ങളെ നിരീക്ഷിക്കുകയാണെന്നും വീട്ടിലെ കാവൽക്കാരനിൽ നിന്ന് അവർ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അതിനാൽ ഇന്ന് രാത്രിയോ നാളെ രാവിലെയോ അവർ എന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്നും ദീപ്കെ പറഞ്ഞു. ദില്ലിയിൽ താൻ താമസിക്കുന്ന വീടിന് ചുറ്റും ദില്ലി പൊലീസും ഇന്റലിജൻസ് ബ്യൂറോയും നിലയുറപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലിയിലെ ജൻഡേവാലന് സമീപം സിജെപിയുടെ അഭിഭാഷക രത്ന സിങ്ങിനൊപ്പം അർദ്ധരാത്രിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അഭിജീത് ദീപ്കെയുടെ വെളിപ്പെടുത്തൽ.

പാറ്റകളെ ഭയന്ന് പ്രതിഷേധ ഇടങ്ങളെല്ലാം കേന്ദ്ര സർക്കാർ പൂട്ടിയിടുകയാണെന്ന്  അഭിജീത് ദീപ്കെ വിമർശിച്ചു. രാജ്യത്ത് ത്രിവർണപതാക ഉയർത്തുന്നവരെ ജയിലിലടക്കുന്നുവെന്നും അവരെ രാജ്യദ്രോഹിയായി മുദ്രകുത്തുന്നുവെന്നും പറഞ്ഞ അഭിജീത് ദീപ്കെ, ത്രിവർണപതാകയോട് കേന്ദ്രസർക്കാരിന് എന്താണിത്ര വിരോധമെന്ന് ചോദിച്ചു. ജയിലിൽ അടച്ചാലും പോരാട്ടം തുടരുമെന്നും സിജെപി നേതാവ് വ്യക്തമാക്കി. ഗ്യാനേഷ് കുമാർ രാജിവയ്ക്കും വരെ സമരം തുടരുമെന്നും അഭിജീത് ദീപ്കെ കൂട്ടിച്ചേർത്തു.

Share post:

Popular

More like this
Related

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...