Thursday, October 15, 2026

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

Date:

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ വിരമിച്ച വനിതാ ജഡ്ജിമാരും ഐ.പി.എസ്. ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതി രൂപവത്കരിക്കുമെന്ന സൂചനനൽകി സുപ്രീംകോടതി. വനിതാ മാധ്യമപ്രവർത്തകരുടെ പരാതികൾ പരിശോധിക്കാൻ വനിതാ ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിക്കണമെന്ന മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിന്റെ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചിൻ്റെ നിരീക്ഷണം.

തൊഴിൽ ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകർ നേരിടുന്ന പ്രശ്‌നങ്ങളാണ് ഹർജിയിൽ പരാമർശിക്കുന്നതെന്ന് ഇന്ദിര ജയ്‌സിങ് കോടതിയെ അറിയിച്ചു. സംസാരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശംപോലെ തൊഴിലെടുക്കാനുള്ള അവകാശവും അവർക്കുണ്ട്. തൊഴിലവകാശത്തിന്റെ ഭാഗമായാണ് അവർ പ്രതിഷേധ സ്ഥലങ്ങളിലെത്തുന്നത്. എന്നാൽ, സ്ത്രീകളെന്ന നിലയിൽ അവർ പുരുഷ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലൈംഗികാതിക്രമങ്ങൾക്കും ഉപദ്രവങ്ങൾക്കും ഇരയാവാൻ സാദ്ധ്യതയുണ്ടെന്നും ജയ്‌സിങ് പറഞ്ഞു.

അതേസമയം, വനിതാ പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരെ തള്ളിയ സംഭവങ്ങളുണ്ടെന്നും അവർ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികളും പീഡനമായി കണക്കാക്കാമെന്നും ജയ്‌സിങ് പറഞ്ഞു. ഈ വാദത്തോട് യോജിച്ചുകൊണ്ടാണ് ബെഞ്ച് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു സമിതി രൂപവത്കരിക്കുമെന്ന സൂചന നൽകിയത്.

Share post:

Popular

More like this
Related

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...

ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം

മുംബൈ : ബോളിവുഡ് താരം ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട്  ...

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്; നടപടി ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ

ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്...