Thursday, October 15, 2026

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

Date:

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി അച്ചു പിടിയിൽ. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവരെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ചടയമംഗലം പോലീസ് പിടികൂടിയത്. കേസിൽ അശ്വതി അച്ചുവിന്റെ മകൾ അമൃത നേരത്തെ പിടിയിലായിരുന്നു. നേരത്തെ ഹണി ട്രാപ്പ് കേസിലും അശ്വതി അച്ചു പ്രതിയായിരുന്നു.

സ്വത്ത് തർക്കത്തെ തുടർന്ന് മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കുകയും അമ്മയ്ക്കുമേൽ ചൂടുവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയും ചെയ്ത കേസിലാണ് കൊല്ലം ആരൂർ സ്വദേശിനി അശ്വതി അച്ചു പിടിയിലായത്. അമ്മ രാധാമണിയാണ് പരാതി നൽകിയത്.

മാതാപിതാക്കളുടെ പേരിലുള്ള വസ്തു സ്വന്തം പേരിലേക്ക് എഴുതിനൽകണമെന്ന് ആവശ്യപ്പെട്ട് അശ്വതി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് രാത്രിയിൽ മാതാപിതാക്കളെ വീട്ടിൽനിന്ന് ഇറക്കിവിട്ട് ചൂടുവെള്ളം ഒഴിക്കുകയായിരുന്നുവെന്നാണ് പരാതി. ഇവരുടെ പരാതിയിൽ ചടയമംഗലം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അശ്വതിക്കും മകൾക്കുമെതിരെ കേസെടുത്തത്.

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിലാണ് ഇവർ തിരുവന്തപുരത്ത് ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. തുടർന്ന് ഫ്ലാറ്റിൽ എത്തി പിടികൂടുകയായിരുന്നു. മുൻ കൂർ ജാമ്യത്തിനായുള്ള ശ്രമം ഇവർ നടത്തിയിരുന്നെങ്കിലും കോടതി മുൻ കൂർ ജാമ്യം അനുവദിച്ചിരുന്നില്ല. ഇവരെ ചടയമംഗലത്തേക്ക് പോലീസ് എത്തിക്കും.

നേരത്തെ വിവാഹ വാഗ്ദാനം നൽകി 68-കാരനിൽ നിന്ന് പണം തട്ടിയ കേസിലും സാമൂഹിക മാധ്യമങ്ങളിൽകൂടി അശ്ലീല ചാറ്റ് നടത്തി പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും കുടുക്കിയ സംഭവത്തിലും അശ്വതി പ്രതിയായിരുന്നു.

Share post:

Popular

More like this
Related

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...

ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം

മുംബൈ : ബോളിവുഡ് താരം ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട്  ...

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്; നടപടി ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ

ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്...