Wednesday, September 30, 2026

സെൻസസിൽ ആദ്യമായി ജാതിയും; വിവരശേഖരണത്തിന് 40 ചോദ്യങ്ങളുടെ പട്ടിക, വിജ്ഞാപനം പുറത്തു വന്നു

Date:

ന്യൂഡൽഹി : ചരിത്രത്തില്‍ ആദ്യമായി സെന്‍സസില്‍ പൗരന്മാരുടെ ജാതി വിവരങ്ങള്‍ കൂടി ശേഖരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലിയാണ് ജാതി വിവരങ്ങൾ കൂടി ആവശ്യപ്പെടുന്നത്. പൗരന്മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആകെ 40 ചോദ്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് കമ്മിറ്റി ഓൺ പൊളിറ്റിക്കൽ അഫയേഴ്‌സ് ആണ് ജാതി വിവരങ്ങൾ സെൻസസിൽ ഉൾപ്പെടുത്താൻ തീരുമാനമെടുത്തത്. രജിസ്ട്രാർ ജനറൽ മൃത്യുഞ്ജയ് കുമാർ നാരായൺ ആണ  വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്

എന്യൂമറേറ്റര്‍മാര്‍ ചോദ്യാവലിയുടെ കൂടെ ജാതി പട്ടിക കൊണ്ടുവരില്ല. മറിച്ച് പൗരന്മാര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ജാതി രേഖപ്പെടുത്തുക. 1948-ലെ സെൻസസ് ആക്ട് അനുസരിച്ച് വിജ്ഞാപനം ചെയ്ത ചോദ്യാവലിയിൽ വ്യക്തിഗതവും സാമൂഹികവുമായ വിവരങ്ങളാണ് ചോദിക്കുന്നത്. പേര്, വയസ്സ്, വൈവാഹിക നില, വിവാഹ സമയം, ദേശീയത, മതം, മാതാപിതാക്കളുടെ വിവരങ്ങൾ, ഭിന്നശേഷി, മാതൃഭാഷയും മറ്റ് ഭാഷകളും, സാക്ഷരത, ഡിജിറ്റൽ സാക്ഷരത തുടങ്ങി നിരവധി കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് ഇത്തവണത്തെ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്. തൊഴിൽ, വിദ്യാഭ്യാസം, പ്രവാസം എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങളും ശേഖരിക്കും. വിദ്യാഭ്യാസ യോഗ്യത, പഠിച്ച മേഖല, ജോലി സംബന്ധിച്ച വിവരങ്ങൾ, തൊഴിലില്ലായ്മ, ജോലി സ്ഥലത്തേക്കുള്ള യാത്രാരീതി എന്നിവ ചോദ്യാവലിയിലുണ്ട്. നിലവിൽ വിവാഹിതരായവരും വിധവകളും വിവാഹബന്ധം വേർപെടുത്തിയവരുമായ സ്ത്രീകളോട് കുട്ടികളുടെ എണ്ണം, കഴിഞ്ഞ ഒരു വർഷത്തിനിടെ ജനിച്ച കുട്ടികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയും. കോവിഡ് വാക്‌സിനേഷൻ കേന്ദ്രം, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, മൊബൈൽ നമ്പർ, ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട് നമ്പർ, ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ എന്ന വിവരങ്ങളും ശേഖരിക്കും.

മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ സെപ്റ്റംബർ 1 മുതൽ സെൻസസ് ആരംഭിക്കും. ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സെപ്റ്റംബർ 1 മുതൽ 30 വരെയായിരിക്കും വിവരശേഖരണം നടക്കുക. ഇതിന് തൊട്ടുമുമ്പ് ഓഗസ്റ്റ് 17 മുതൽ 31 വരെ പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനായി നൽകാനുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ അടുത്ത വർഷമായിരിക്കും ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കുക.

സെൻസസിന്റെ ആദ്യ ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസും ഏപ്രിൽ 16 ന് ആരംഭിച്ചിരുന്നു. ഇത് സെപ്റ്റംബർ 30 വരെ തുടരും. ഈ ഘട്ടത്തിൽ വീടുകൾ സന്ദർശിക്കുന്ന ഉദ്യോഗസ്ഥർ അടിസ്ഥാന സൗകര്യങ്ങളും ഗൃഹനാഥന്റെ വിവരങ്ങളും ഉൾപ്പെടെ 33 ചോദ്യങ്ങളാണ് ആരായുന്നത്

Share post:

Popular

More like this
Related

മൊറോക്കോക്ക് വനിതാ പ്രധാനമന്ത്രി; പുതു ചരിത്രമെഴുതി ഫാത്തിമ എസ്ര എൽ മൻസൂരി

റാബറ്റ് : മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര...

‘വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം’ – ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ പിണറായി വിജയൻ

തിരുവനന്തപുരം: അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തന്നെ പൊതുതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ പിന്തുണ...

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...