Friday, November 6, 2026

ജി.എൻ.എ. കരാർ: വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കിയോ?; മുഖ്യമന്ത്രിയുടെ വാദത്തിന് കടകവിരുദ്ധം  സണ്ണി ജോസഫിന്റേത്

Date:

തിരുവനന്തപുരം : സ്വകാര്യ പ്ലാറ്റ്ഫോമായ ജി.എൻ.എ. എനർജിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ വൈദ്യുതിമന്ത്രി സണ്ണി ജോസഫിനെ നോക്കുകുത്തിയാക്കിയാണ് മുഖ്യമന്ത്രി വിഡി സതീശൻ തൻ്റെ വാദങ്ങൾ വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചതെന്ന് വ്യക്തമാകുന്നു. ഇത് ബലപ്പെടുത്തുന്നതാണ് ചീഫ് സെക്രട്ടറിക്ക് മന്ത്രി നൽകിയ കത്ത്. ജി.എൻ.എ. എനർജിയുമായുള്ള കരാർ വ്യവസ്ഥകൾ അജ്ഞാതമാണെന്നും ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനെയാണ് വൈദ്യുതി ബോർഡും ഊർജ്ജവകുപ്പും അനുകൂലിക്കുന്നതെന്നുമാണ് ഒക്ടോബർ 19-ന് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ മന്ത്രി പറയുന്നത്. ജി.എൻ.എ.യ്ക്ക് അനുകൂലമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച വാദങ്ങൾക്ക് വിരുദ്ധമാണ് മന്ത്രി സണ്ണി ജോസഫിൻ്റേത് എന്നതും ഇതിൽ നിന്ന് വ്യക്തം.

മന്ത്രി ഉന്നയിക്കുന്ന മൂന്നുകാര്യങ്ങൾ ഇങ്ങനെ:

1. ഹിമാചലിൽനിന്നുള്ള വൈദ്യുതിയുടെ ഭൂരിഭാഗവും ഉപഭോഗം കൂടിയ പീക്ക് സമയത്താണ്. ക്ഷാമത്തിന് സാദ്ധ്യതയുള്ള ഏപ്രിൽ, മേയ് മാസങ്ങളിലും വൈദ്യുതി തരും. ജി.എൻ.എ.യിൽ നിന്ന് ലഭിക്കുക മാർച്ചുവരെ.

1. സാമ്പത്തികമായും മെച്ചം ഹിമാചൽ ആണ്. ജി.എൻ.എ. 8.48 രൂപയ്ക്കാണ് നൽകുന്നത്. ഹിമാചലുമായി താരതമ്യപ്പെടുത്തുമ്പോൾ  (14.5 രൂപ) ആകർഷണീയമായിത്തോന്നാമെങ്കിലും നല്ലൊരുഭാഗവും പകലാണ് വാങ്ങേണ്ടിവരുന്നത്. ആ സമയത്ത് കെ.എസ്.ഇ.ബി.ക്ക് കൂടുതൽ വൈദ്യുതി ആവശ്യമില്ല, ഇപ്പോൾത്തന്നെ സറണ്ടർ ചെയ്യുകയാണ്.

1. ജി.എൻ.എ. വഴി വൈദ്യുതി നൽകുന്ന കമ്പനികളുടെ ഔദ്യോഗികമായ ഓഫർ, എവിടെയാണ് ഉത്പാദിപ്പിക്കുന്നത്, കൃത്യമായി ലഭിക്കുമെന്ന ഉറപ്പ്, കരാർ വ്യവസ്ഥകളുടെ പൂർണ്ണവിവരം എന്നിവ അജ്ഞാതം.

ഒക്ടോബർ 22-നുമുൻപ്‌ തീരുമാനമെടുത്തില്ലെങ്കിൽ ഹിമാചൽപ്രദേശ് പവർ കോർപ്പറേഷൻ മറ്റ് സംസ്ഥാനങ്ങളുമായി കരാറാകും. അതിനുമുൻപ്‌ തീരുമാനമെടുക്കാനായി തന്റെ കുറിപ്പ് മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് ചീഫ് സെക്രട്ടറിക്ക് നൽകി നിർദ്ദേശം. ഇങ്ങനെയൊരു യാഥാർത്ഥ്യം നിലനിർക്കെ തന്നെയാണ് ജി.എൻ.എ.യിൽ നിന്ന് വൈദ്യുതിവാങ്ങാൻ മുഖ്യമന്ത്രി തീരുമാനിച്ചപ്പോൾ തനിക്ക് അഭിപ്രായവ്യത്യാസമില്ലെന്ന് സണ്ണി ജോസഫ് കഴിഞ്ഞദിവസം പ്രതികരിച്ചതെന്നതും ശ്രദ്ധേയം.

മന്ത്രിയും കെ.എസ്.ഇ.ബി.യും നൽകിയ കുറിപ്പുകളിൽ പീക്ക് സമയത്ത് 864 മുതൽ 1280 മെഗാവാട്ടുവരെ വൈദ്യുതി ഹിമാചലിൽ നിന്ന് ലഭിക്കുമെന്ന് പറയുന്നു. ലഭ്യതയെക്കുറിച്ചല്ല, ടെൻഡറില്ലാതെ ഇത്രയും വലിയ തുകയ്ക്കുള്ള കരാറിൽ ഏർപ്പെടുന്നതിനെയാണ് രാജമാണിക്യം മുഖ്യമായി എതിർത്തത്. എന്നിട്ടും, രാത്രിയിൽ കൂടുതൽ വൈദ്യുതി ലഭിക്കുന്നത് ജി.എൻ.എ. കരാറിലൂടെയാണ് എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നതും കൗതുകം.

Share post:

Popular

More like this
Related

നെടുമ്പാശ്ശേരി കാർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവന് ജാമ്യമില്ല, മൂന്നുപേർക്ക് ജാമ്യം

കൊച്ചി : നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ  മരണത്തിനിടയാക്കിയ  വാഹനാപകടക്കേസിൽ ഒന്നാം പ്രതി...

ഗോവ എസ്ഐആറിൽ ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധേയ വിധി ; ’10 ദിവസത്തിനുള്ളിൽ വെട്ടിയ 6 പേരുകൾ തിരികെ ചേർക്കണം’

മുംബൈ : ഗോവയിൽ തീവ്രവോട്ടർപട്ടിക (എസ്ഐആർ) പരിഷ്‌ക്കരണ സമയത്ത് നീക്കിയ ആറ്...

രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളിൽ വരുമാനത്തിൽ മുന്നിൽ കേരളം ; ഒന്നാമത് തിരുവനന്തപുരം – മംഗളൂരു സർവ്വീസ്

കൊച്ചി : രാജ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരുമാനത്തിൽ മുന്നിൽ...

ഡൽഹി കലാപ ഗൂഢാലോചനക്കേസ്:  ഹർജിയുമായി ഉമർ ഖാലിദും ഷർജീൽ ഇമാമും സുപ്രീം കോടതിയിൽ

ന്യൂഡൽഹി : 2020-ലെ ഡൽഹി കലാപ  ഗൂഢാലോചനക്കേസിൽ ജാമ്യം തള്ളിയ ഡൽഹി...