Friday, November 6, 2026

ഗോവ എസ്ഐആറിൽ ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധേയ വിധി ; ’10 ദിവസത്തിനുള്ളിൽ വെട്ടിയ 6 പേരുകൾ തിരികെ ചേർക്കണം’

Date:

മുംബൈ : ഗോവയിൽ തീവ്രവോട്ടർപട്ടിക (എസ്ഐആർ) പരിഷ്‌ക്കരണ സമയത്ത് നീക്കിയ ആറ് വോട്ടർമാരുടെ പേരുകൾ അടിയന്തരമായി തിരികെച്ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ബോംബെ ഹൈക്കോടതി. വിശദമായി വാദം കേട്ടതിന് ശേഷമായിരുന്നു ഗോവ ഡിവിഷൻ ബെഞ്ചിൻ്റെ വിധി. ജസ്റ്റിസുമാരായ വാല്മീകി മെനെസസും അമിത് ജംസന്ദേക്കറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സുപ്രീം കോടതിയെ സമീപിക്കാൻ സ്റ്റേ വേണമെന്ന കമ്മീഷന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.

10 ദിവസത്തിനുള്ളിൽ ആറ് പേരുടേയും പേരുകൾ ഉൾപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കിയതിനെയും ഫോം എട്ട് അപേക്ഷകൾ നിരസിച്ചതിനെയും ചോദ്യം ചെയ്ത് ഒരു കുടുംബത്തിലെ ആറ് പേർ സമർപ്പിച്ച ഹർജികളിലാണ് ഉത്തരവ്.

വാദത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓട്ടമേറ്റഡ് സിസ്റ്റത്തെയും ഹൈക്കോടതി വിമർശിച്ചു. സ്ഥലം മാറി താമസിക്കുന്ന വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെടരുത്. പട്ടികയിൽ നിന്ന് പേര് നീക്കുന്നതിനു മുൻപ് അവരുടെ വാദം കേൾക്കണം. യോഗ്യരായ പൗരന്മാരുടെ അവകാശം സംരക്ഷിക്കുക എന്നതാണ് കമ്മീഷന്റെ കടമയെന്നും കോടതി ചൂണ്ടിക്കാട്ടി.

വടക്കൻ ഗോവയിലെ സാന്താക്രൂസ് നിയമസഭാ മണ്ഡലത്തിൽ താമസിക്കുന്ന പരേഷ് വസന്ത്‌സൽഗോങ്കറും കുടുംബത്തിലെ അഞ്ചംഗങ്ങളുമാണ് ഹർജി നൽകിയത്. എസ്ഐആർ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് ഈ കുടുംബം അതേ നിയോജകമണ്ഡലത്തിൽത്തന്നെ പുതിയ വിലാസത്തിലേക്ക് മാറിയിരുന്നു. ബൂത്ത് ലെവൽ ഓഫീസറുടെ (ബിഎൽഒ) നിർദ്ദേശം പാലിച്ച് വിവരങ്ങൾ പുതുക്കുന്നതിനായി ഫോം എട്ട് അപേക്ഷകൾ സമർപ്പിച്ചുവെങ്കിലും കരട് വോട്ടർ പട്ടികയിൽ പേരുകൾ ഉണ്ടായിരുന്നില്ല. അപേക്ഷ നിരസിച്ചതായി കുടുംബത്തിനു ഓട്ടമേറ്റഡ് അറിയിപ്പ് ലഭിക്കുകയും ചെയ്തു. ഫോം ആറ് അപേക്ഷകൾ സമർപ്പിക്കാൻ ഇവരോടാവശ്യപ്പെട്ടു. ഫോം ആറ് ആദ്യമായി വോട്ട് ചെയ്യുന്നവർക്കുള്ളതാണെന്നും ഇതിനകം രജിസ്റ്റർ ചെയ്ത വോട്ടർമാർ സത്യവിരുദ്ധമായി പ്രഖ്യാപനം നടത്തേണ്ട സാഹചര്യമാണുള്ളതെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Share post:

Popular

More like this
Related

രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളിൽ വരുമാനത്തിൽ മുന്നിൽ കേരളം ; ഒന്നാമത് തിരുവനന്തപുരം – മംഗളൂരു സർവ്വീസ്

കൊച്ചി : രാജ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരുമാനത്തിൽ മുന്നിൽ...

ഡൽഹി കലാപ ഗൂഢാലോചനക്കേസ്:  ഹർജിയുമായി ഉമർ ഖാലിദും ഷർജീൽ ഇമാമും സുപ്രീം കോടതിയിൽ

ന്യൂഡൽഹി : 2020-ലെ ഡൽഹി കലാപ  ഗൂഢാലോചനക്കേസിൽ ജാമ്യം തള്ളിയ ഡൽഹി...

വിവാദ വിമാനയാത്ര: വി ഡി സതീശന്റെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം

തിരുവനന്തപുരം : വിവാദമായ ചാർട്ടേഡ് വിമാനയാത്രയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദത്തിന്...