Friday, November 6, 2026

രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളിൽ വരുമാനത്തിൽ മുന്നിൽ കേരളം ; ഒന്നാമത് തിരുവനന്തപുരം – മംഗളൂരു സർവ്വീസ്

Date:

കൊച്ചി : രാജ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരുമാനത്തിൽ മുന്നിൽ കേരളത്തിൽ ഓടുന്ന സർവ്വീസുകളാണെന്ന് റെയിൽവെ. ഇതിൽ തിരുവനന്തപുരം – മംഗളൂരു സർവ്വീസ് ആണ് ഒന്നാമത്. രാജ്യത്ത് 160ൽ അധികം വന്ദേ ഭാരത് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. ഇതിൽ ഏറ്റവും തിരക്കേറിയ സർവ്വീസ് കേരളത്തിലേതാണെന്നാണ് റെയിൽവെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സർവ്വീസ് ആരംഭിച്ചത് മുതൽ മികച്ച പ്രതികരണം ലഭിക്കുന്ന ട്രെയിനാണ് കേരള വന്ദേ ഭാരത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇതേ തിരക്ക് ട്രെയിനിൽ തുടരുകയാണ്.

2025 – 26 വർഷത്തെ വന്ദേ ഭാരത് ട്രെയിനുകളുടെ ഒക്യപെൻസി റേറ്റാണ് റെയിൽവേ ബോർഡ് പുറത്തുവിട്ടിരിക്കുന്നത്.
മുന്നിൽ നിൽക്കുന്ന തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരത് ട്രെയിനിൽ 189.35 ശതമാനമാണ് ഒക്യുപെൻസി റേറ്റ്. ട്രെയിനിൽ ഓരോ സ്റ്റോപ്പിലും സീറ്റ് ആളൊഴിയുന്നതനുസരിച്ച് ബുക്കിങ് നടക്കുന്നതിൻ്റെ ആകെ അളവ് നോക്കിയാണ് ഒക്യുപെൻസി നിരക്ക് കണക്കാക്കുന്നത്.

തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ വന്ദേ ഭാരത് സർവ്വീസ് 2026 സാമ്പത്തിക വർഷത്തിൽ ഉയർന്ന തിരക്ക് രേഖപ്പെടുത്തിയെന്ന് റെയിൽവെ ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു. മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് ട്രെയിൻ 174.77 ശതമാനം ഒക്യുപെൻസി നിരക്കും രേഖപ്പെടുത്തി.

2025-26 സാമ്പത്തിക വർഷത്തിൽ വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകൾ മൊത്തം 99.10 ശതമാനം ഒക്യുപെൻസി റേറ്റാണ് രേഖപ്പെടുത്തിയതെന്ന് റെയിൽവെ ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2026 ജനുവരിയിൽ ഹൗറയ്ക്കും കാമാഖ്യയ്ക്കും ഇടയിൽ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ സർവ്വീസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 114.54 ശതമാനം ഒക്യുപെൻസി റേറ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിൽ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിച്ചത് മുതൽ മികച്ച പ്രതികരണമാണ് ട്രെയിനുകൾക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ സർവീസുകൾ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. നിലവിൽ തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരതിന് പുറമെ, തിരുവനന്തപുരം – കാസർഗോഡ് വന്ദേ ഭാരതും, എറണാകുളം – ബംഗളൂരു വന്ദേ ഭാരതുമാണ് കേരളത്തിൽ സർവ്വീസ് നടത്തുന്നത്.

Share post:

Popular

More like this
Related

ഗോവ എസ്ഐആറിൽ ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധേയ വിധി ; ’10 ദിവസത്തിനുള്ളിൽ വെട്ടിയ 6 പേരുകൾ തിരികെ ചേർക്കണം’

മുംബൈ : ഗോവയിൽ തീവ്രവോട്ടർപട്ടിക (എസ്ഐആർ) പരിഷ്‌ക്കരണ സമയത്ത് നീക്കിയ ആറ്...

ഡൽഹി കലാപ ഗൂഢാലോചനക്കേസ്:  ഹർജിയുമായി ഉമർ ഖാലിദും ഷർജീൽ ഇമാമും സുപ്രീം കോടതിയിൽ

ന്യൂഡൽഹി : 2020-ലെ ഡൽഹി കലാപ  ഗൂഢാലോചനക്കേസിൽ ജാമ്യം തള്ളിയ ഡൽഹി...

വിവാദ വിമാനയാത്ര: വി ഡി സതീശന്റെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം

തിരുവനന്തപുരം : വിവാദമായ ചാർട്ടേഡ് വിമാനയാത്രയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദത്തിന്...