Thursday, November 26, 2026

നെടുമ്പാശ്ശേരി കാർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവന് ജാമ്യമില്ല, മൂന്നുപേർക്ക് ജാമ്യം

Date:

കൊച്ചി : നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ  മരണത്തിനിടയാക്കിയ  വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവന് ജാമ്യമില്ല. മറ്റ് മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. സുഹൈലിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം നൽകുമെന്നും ഹൈക്കോടതി. നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിർണ്ണായക ഉത്തരവ്.

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം ദൗർഭാഗ്യകരമാണെന്ന് നിരീക്ഷിച്ച കോടതി, കേസിലെ എല്ലാ തെളിവുകളും ശേഖരിച്ചോ എന്ന് അന്വേഷണ സംഘത്തോട് ചോദിച്ചു. പൊതുബോധത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ലെന്നും, നിയമവും നടപടിക്രമങ്ങളും നോക്കിയാണ് തീരുമാനമെടുക്കുന്നതെന്നും കോടതി വ്യക്തമാക്കി. എന്നാൽ തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ടെന്നും രണ്ടാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കാമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

പ്രതികൾ നാലുപേരും 19 വയസ്സുള്ള വിദ്യാർത്ഥികളാണെന്നും ഒരു മാസത്തോളമായി ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും അവരുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടിട്ടുണ്ടെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള മൂന്ന് യുവജീവനുകളാണ് അപകടത്തിൽ പൊലിഞ്ഞതെന്നും, പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ എതിർത്തു.

അതിനിടെ, അപകടസമയത്ത് വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ശരിവെക്കുന്ന ഇഡിആർ പരിശോധനാഫലം പുറത്തുവന്നു. അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നുവെന്നും, വാഹനം 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡ് കൊണ്ടാണെന്നും ബിഎംഡബ്ല്യൂ അന്വേഷണ സംഘത്തിന് കൈമാറിയ റിപ്പോർട്ടിലുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ കടയിൽ നിന്ന് ചായ കുടിച്ചശേഷം സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് അമിതവേഗതയിലെത്തിയ മിനി കൂപ്പർ ഇടിച്ച്  മരണപ്പെട്ടത്. അപകടത്തിൽ സുഹൈലിനെതിരെ മന:പ്പൂർവ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Share post:

Popular

More like this
Related

തൃശൂർ മെഡിക്കൽ കോളേജ് ശുചിമുറിയിൽ രോഗി മരിച്ച സംഭവം; അധികൃതരുടെ വാദം പൊളിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം : തൃശൂർ മെഡിക്കൽ കോളേജിൽ രോഗിയെ ശുചിമുറിയിൽ മരിച്ച നിലയിൽ...

എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : ആഭ്യന്തര-വിജിലൻസ് വകുപ്പുകൾക്ക്  ഹൈക്കോടതിയുടെ രൂക്ഷവിമർശനം  

കൊച്ചി : എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ആഭ്യന്തര-വിജിലൻസ് വകുപ്പുകളെ...

തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ : ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം; സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ലോക്ഭവന്‍

ചെന്നൈ : തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ വിവാദത്തില്‍ തമിഴ്‌നാട് ഗവർണറോട് റിപ്പോര്‍ട്ട്...