Friday, November 6, 2026

ബംഗളൂരുവിൽ അതിക്രൂര കൊലപാതകങ്ങൾ ; ഭാര്യയേയും 6 ബന്ധുക്കളെയും അരക്കല്ലിന് അടിച്ച് കൊന്ന് ടാക്സി ഡ്രൈവർ, ഒരാളുടേതൊഴികെ മറ്റ് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടില്ല

Date:

[Photo courtesy : X]

ബംഗളൂരു : ഏഴ് പേരെ അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തി ടാക്സി ഡ്രൈവർ. സ്വന്തം വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട  ഭാര്യയെയും അവരെ പിന്തുണച്ച ബന്ധുക്കളെയുമാണ് ടാക്സി ഡ്രൈവർ അരകല്ല് ഉപയോഗിച്ച് അടിച്ചുകൊന്നത്.  സംഭവത്തിൽ ഡ്രൈവർ ഇന്ദുശേഖർ എന്ന ശേഖറിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജാജിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ, ബാഷ്യം സർക്കിളിനു സമീപത്തെ 59-ാം ക്രോസിലുള്ള വീട്ടിലാണ് സംഭവം നടന്നത്.

ഇന്ദുശേഖറും ഭാര്യ സുനിതയും ഏകദേശം 20 വർഷമായി വിവാഹിതരായിരുന്നു. ഇവരുടെ ദാമ്പത്യബന്ധത്തിൽ ഏറെക്കാലമായി തർക്കങ്ങളുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സുനിത സ്വന്തം വീട്ടിൽ പോകുന്നതിനെച്ചൊല്ലി നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായി പറയുന്നു. ബന്ധുക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പ്രശ്നങ്ങൾ തുടർന്നു. ഭാര്യയ്ക്ക് അവരുടെ അമ്മയും സഹോദരന്മാരും നൽകിയ പിന്തുണയോടുള്ള വൈരാഗ്യമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നതാണ് പോലീസ് നിഗമനം.

ഇന്ദുശേഖർ ആദ്യം ഭാര്യ സുനിതയെ അരക്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. ഇവരുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് നന്ദി ഹിൽസിനു സമീപം ഉപേക്ഷിച്ചതായാണ് മൊഴി. എന്നാൽ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. സുനിതയെ വീട്ടിൽ കാണാതായതോടെ അയൽവാസികൾ അന്വേഷിച്ചിരുന്നു. സുനിത അവർ സുഹൃത്തുക്കളോടൊപ്പം യാത്ര പോയിരിക്കുകയാണെന്നാണ് ഇന്ദുശേഖർ അയൽക്കാരോട് പറഞ്ഞത്. സുനിതയുടെ ഫോൺ ഇന്ദുശേഖർ ഓഫ് ആക്കിയിരുന്നു.

അടുത്ത ദിവസമാണ് മറ്റ് കൊലപാതകങ്ങൾ നടന്നത്. ഭാര്യയുടെ സഹോദരന്മാരായ ശിവകുമാറിനെയും ശങ്കറിനെയും തന്റെ വീട്ടിലേക്ക് ഇന്ദുശേഖർ വിളിച്ചുവരുത്തി. ശേഷം ഇവരെയും അരകല്ലുപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിനു പിന്നാലെ ദിവ്യ, നളിനി, രൂപവതി, ഏഴുവയസ്സുകാരൻ പുനീത് എന്നിവരെയും കൊലപ്പെടുത്തി.

നളിനിയുടെ അമ്മ ശ്രീരാംപുര പോലീസ് സ്റ്റേഷനിൽ തന്റെ മക്കളെ കാണാനില്ലെന്ന പരാതി നൽകിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതും വിവരങ്ങൾ പുറത്തു വന്നതും. ചോദ്യം ചെയ്യലിൽ ഇന്ദുശേഖറിന്റെ മൊഴികളിൽ വൈരുദ്ധ്യങ്ങളുള്ളത് പോലീസ് കണ്ടെത്തി. വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച പല സൂചനകളും സംശയം ശക്തമാക്കി. ചോദ്യംചെയ്യലിൽ ഇയാൾ കൊലപാതകങ്ങൾ സമ്മതിച്ചെന്നാണ് റിപ്പോർട്ട്.

മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ചതായി സംശയിക്കുന്ന കാറും ആക്രമണത്തിന് ഉപയോഗിച്ചതായി പറയുന്ന അരക്കല്ലും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വീട്ടിലെ രക്തക്കറകൾ നീക്കാൻ രാസവസ്തുക്കൾ ഉപയോഗിച്ചതായും അരക്കല്ല് രാസവസ്തുക്കൾ ഉപയോഗിച്ച് കഴുകിയതായും പോലീസ് പറയുന്നു. നന്ദി ഹിൽസ്, ചാർമാടി ഘാട്ട് തുടങ്ങിയ ഇടങ്ങളിലാണ് മൃതദേഹങ്ങൾ ഉപേക്ഷിച്ചെന്നാണ് പോലീസ് കരുതുന്നത്. തിരച്ചിൽ നടക്കുകയാണ്. നന്ദി ഹിൽസിനു സമീപത്തെ തിരച്ചിലിൽ പുനീതിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മറ്റ് മുതദേഹങ്ങൾക്കായി  തിരച്ചിൽ തുടരുന്നു.

Share post:

Popular

More like this
Related

നെടുമ്പാശ്ശേരി കാർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവന് ജാമ്യമില്ല, മൂന്നുപേർക്ക് ജാമ്യം

കൊച്ചി : നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ  മരണത്തിനിടയാക്കിയ  വാഹനാപകടക്കേസിൽ ഒന്നാം പ്രതി...

ജി.എൻ.എ. കരാർ: വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കിയോ?; മുഖ്യമന്ത്രിയുടെ വാദത്തിന് കടകവിരുദ്ധം  സണ്ണി ജോസഫിന്റേത്

തിരുവനന്തപുരം : സ്വകാര്യ പ്ലാറ്റ്ഫോമായ ജി.എൻ.എ. എനർജിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ...

ഗോവ എസ്ഐആറിൽ ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധേയ വിധി ; ’10 ദിവസത്തിനുള്ളിൽ വെട്ടിയ 6 പേരുകൾ തിരികെ ചേർക്കണം’

മുംബൈ : ഗോവയിൽ തീവ്രവോട്ടർപട്ടിക (എസ്ഐആർ) പരിഷ്‌ക്കരണ സമയത്ത് നീക്കിയ ആറ്...

രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളിൽ വരുമാനത്തിൽ മുന്നിൽ കേരളം ; ഒന്നാമത് തിരുവനന്തപുരം – മംഗളൂരു സർവ്വീസ്

കൊച്ചി : രാജ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരുമാനത്തിൽ മുന്നിൽ...