Friday, November 6, 2026

നെതന്യാഹു പടിയിറങ്ങിയേക്കും; ഗാദി ഐസൻകോട്ടിനനെ പിന്താങ്ങി 67 എംപിമാർ

Date:

ജറുസലേം . ഇസ്രയേലിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ  ഒറ്റക്കെട്ടായി പ്രതിപക്ഷ കക്ഷികൾ. നെതന്യാഹുവിന്റെ പ്രധാന എതിരാളിയും മുൻ സൈനിക മേധാവിയുമായ ഗാദി ഐസൻകോട്ടിന് സർക്കാർ രൂപീകരിക്കാൻ പാർലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണ ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

120 അംഗ നെസറ്റിൽ 67 പേരാണ് ഐസൻകോട്ടിനെ പിന്തുണച്ചത്. നെതന്യാഹുവിന് 46 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഇത് അധികാരം നിലനിർത്താനുള്ള നെതന്യാഹുവിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയായി. അതേസമയം, ഞായറാഴ്ചയോടെ സർക്കാർ രൂപീകരണത്തിൽ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബർ 27നാണ് ഇസ്രയേലിൽ തെരഞ്ഞെടുപ്പ് നടന്നത്. 120 അംഗ പാർലമെന്റിൽ നെതന്യാഹു സഖ്യം 53 സീറ്റുകളും ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള ചേഞ്ച് ബ്ലോക്കിന് 48 സീറ്റുകളുമാണ് ലഭിച്ചത്. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇരുകക്ഷികൾക്കും ലഭിച്ചില്ല. ഇസ്രയേലിലെ അറബ് വംശജരെ പ്രതിനിധീകരിക്കുന്ന പാർട്ടികൾ ചരിത്രത്തിലാദ്യമായി 19 സീറ്റുകൾ നേടിയതോടെ സർക്കാർ രൂപീകരണത്തിൽ നിർണ്ണായക ശക്തിയായി മാറി.

ഇരു അറബ് പാർട്ടി സഖ്യങ്ങളും ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ, പിന്തുണ സ്വീകരിക്കുമ്പോഴും ഇസ്രയേലിനെ ജൂതരാഷ്ട്രമായി അംഗീകരിക്കുക, നിർബ്ബന്ധിത ദേശീയ സേവനത്തെ പിന്തുണയ്ക്കുക, ഹമാസിനെ ഭീകരസംഘടനയായി അപലപിക്കുക തുടങ്ങിയ നിബന്ധനകൾ കൂടി ഐസൻകോട്ട് മുന്നോട്ട് വെച്ചിട്ടുണ്ട്.

ഇരുകക്ഷികൾക്കും സർക്കാർ രൂപീകരിക്കുന്നതിൽ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഇസ്രയേൽ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും.

Share post:

Popular

More like this
Related

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാരെന്ന് ഹൈക്കോടതി; വിമർശനം കൊച്ചിയിലെ ബസുകളുടെ മരണപ്പാച്ചിലിൽ 

കൊച്ചി : കൊച്ചിയിലെ ബസുകളുടെ മരണരപ്പാച്ചിലില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. എന്തുതരം...

നെടുമ്പാശ്ശേരി കാർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവന് ജാമ്യമില്ല, മൂന്നുപേർക്ക് ജാമ്യം

കൊച്ചി : നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ  മരണത്തിനിടയാക്കിയ  വാഹനാപകടക്കേസിൽ ഒന്നാം പ്രതി...

ജി.എൻ.എ. കരാർ: വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കിയോ?; മുഖ്യമന്ത്രിയുടെ വാദത്തിന് കടകവിരുദ്ധം  സണ്ണി ജോസഫിന്റേത്

തിരുവനന്തപുരം : സ്വകാര്യ പ്ലാറ്റ്ഫോമായ ജി.എൻ.എ. എനർജിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ...