Thursday, September 24, 2026

സര്‍ക്കാര്‍ ഇടപെടൽ; കൂട്ടപ്പിരിച്ചുവിടല്‍ നടപടി റദ്ദാക്കി കേരള കലാമണ്ഡലം

Date:

തൃശൂർ : സംസ്ഥാന സര്‍ക്കാർ ഇടപെടലിൽ കൂട്ടപ്പിരിച്ചുവിടൽ തീരുമാനം റദ്ദ് ചെയ്ത് കേരള കലാമണ്ഡലം.  125 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടാനായിരുന്നു കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്.  നടപടിയില്‍ നിന്ന് പിന്‍മാറണമെന്നും ഉത്തരവ് രജിസ്ട്രാര്‍ തിരുത്തണം എന്നും ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച പുതിയ ഉത്തരവിറങ്ങുമെന്നാണ് വിവരം.

69 അധ്യാപകരടക്കം 125 താത്കാലിക ജീവനക്കാരുടെ സേവനം സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ഡിസംബര്‍ ഒന്ന് മുതല്‍ അവസാനിപ്പിക്കുന്നതായിട്ടായിരുന്നു വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ സഹായമില്ലാത്തതാണ് കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കലാസൂര്യന് വിട; സൂര്യ കൃഷ്‌ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. തിരുവനന്തപുരത്തെ...

രാമക്ഷേത്ര ഭണ്ഡാര തട്ടിപ്പ്: 7000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എസ്ഐടി ; ചമ്പത് റായിയുടെയും അനിൽ മിശ്രയുടേയും പേരുകളില്ല

:ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ  സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ...