Friday, November 27, 2026

ചുഴലിക്കാറ്റിനും അതിതീവ്രമഴക്കും പിന്നാലെ തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപ്പൊട്ടൽ 

Date:

(Photo Courtesy : Sun News/X)

ചെന്നൈ : ഫെഞ്ചൽ ചുഴലിക്കാറ്റിനും തുടർന്നുണ്ടായ അതിതീവ്രമഴക്കും പിറകെ
തമിഴ്നാട് തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ ഭീഷണി. അണ്ണാമലയാർ മലയുടെ അടിവാരത്തിലുള്ള ഒട്ടേറെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. പാറക്കഷ്ണങ്ങളും മണ്ണും വീണാണ് വീടുകൾക്ക് കേടുപാട് പറ്റിയത്. മൂന്ന് വീടുകൾ പൂർണ്ണമായും  മണ്ണിനടിയിലായി. കുട്ടികൾ അടക്കം ഏഴ് പേരെ കാണാതായതായി നാട്ടുകാർ പറയുന്നു.

കനത്ത മഴയ്ക്ക് പിന്നാലെ വൈകീട്ടാണ് ഉരുൾപ്പൊട്ടലുണ്ടായത്. ജില്ലാ കളക്ടരും പൊലീസ് മേധാവിയും സംഭവസ്ഥലം സന്ദർശിച്ചു. രാത്രിയായതിനാൽ രക്ഷാ പ്രവർത്തനം നിർത്തിവെച്ചു. തിണ്ടിവനത്തിൽ നിന്നുള്ള എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിനായി തിരുവണ്ണാമലൈക്ക് തിരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. 

ജില്ലയിൽ റെക്കോർഡ് മഴയാണ് പെയ്തത്. കടലൂർ,  വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്. വിഴുപ്പുറത്ത് പെട്രോളിൽ വെളളം കലർന്നെന്ന പരാതിയെ തുടർന്ന് അടച്ചിട്ട പമ്പുകളിൽ ഇന്ന് പരിശോധന നടത്തും. പുതുച്ചേരിയിൽ വൈദ്യുതി ബന്ധം പലയിടത്തും പുനസ്ഥാപിക്കാനായിട്ടില്ല. സൈന്യം രക്ഷാദൌത്യം ഇന്നും തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജയിലുകളില്‍ പാര്‍ട്ടി മുഖപത്രങ്ങള്‍ക്ക് വിലക്ക്; തടവുകാർ അറിയേണ്ടത് സത്യസന്ധവും പക്ഷപാതമില്ലാത്തതുമായ വിവരങ്ങള്‍ ആയിരിക്കണമെന്ന് സര്‍ക്കുലർ!

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ പാര്‍ട്ടി മുഖപത്രങ്ങളും പാര്‍ട്ടി താല്‍പര്യങ്ങളുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും വിലക്ക്....

‘പവാറിന്റെ തീരുമാനം ദൗർഭാഗ്യകരം’; മണ്ഡല പുന:ർനിർണ്ണയ ബിൽ പിന്തുണയ്ക്കെതിരെ കോൺഗ്രസ്

ന്യൂഡൽഹി : ലോക്സഭാ മണ്ഡലങ്ങളുടെ പുന:ർനിർണ്ണയ ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാനുള്ള ശരദ്...

‘ഹിന്ദു മതത്തിലേക്ക് മാറാനുള്ള അപേക്ഷ ക്ഷേത്രം അധികൃതര്‍ നിരസിച്ചു’; ക്രിസ്ത്യന്‍ കുടുംബം ഹൈക്കോടതിയില്‍

കൊല്ലം: ഹിന്ദു മതത്തിലേക്ക് മതം മാറുന്നതിനുള്ള അപേക്ഷ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്...

തലസ്ഥാന നഗരി ഒരുങ്ങുന്നു ; രണ്ടാഴ്ച നീളുന്ന ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 20ന് തുടങ്ങും

തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമിടാൻ തലസ്ഥാന നഗരി ഒരുങ്ങുകയാണ്....