Saturday, September 5, 2026

ഡൽഹിയിൽ കനത്ത മഴ ;  തിങ്കളാഴ്ച വരെ ജാഗ്രതാ നിർദ്ദേശം

Date:

[Photo Courtesy:ANI/X]

ന്യൂഡൽഹി : ഡൽഹിയിൽ തുടരുന്ന കനത്ത മഴ ശക്തമായ കാറ്റോടുകൂടി രണ്ട് ദിവസം കൂടി നീണ്ടു നിൽക്കുമെന്ന മുന്നറിയിപ്പുമായി  കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴ രാജ്യ തലസ്ഥാനത്തെ റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ താറുമാറാക്കി.നഗരത്തിലെ പല പ്രധാന റോഡുകളും വിമാനത്താവളവും വെള്ളക്കെട്ടിൽ അമർന്നു വിമാനത്താവളത്തിന്റെ ടെർമിനലിന് മൂന്നിൽ വെള്ളം കയറിയത് യാത്രക്കാരെ ശരിക്കും ദുരിതത്തിലാക്കി. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ തുടരുന്നതിനാൽ യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ നിർദ്ദേശം നൽകിയിട്ടുണ്ട്.

യമുനാനദിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്നും കൂടുതൽ വെള്ളം പുറന്തള്ളുന്നതാണ് ഡൽഹിയിലെ ഓൾഡ് റെയിൽവേ ബ്രിഡ്ജിന് സമീപം ജലനിരപ്പ് ഉയരാൻ കാരണം.

ഡൽഹിക്ക് പുറമെ ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റും മിന്നലോടുകൂടിയ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

ഉത്തർപ്രദേശിലും ബിഹാറിലും ഗംഗയും യമുനയും ഉൾപ്പെടെയുള്ള നദികൾ അപകടനില കവിഞ്ഞൊഴുകുകയാണ്. ബിഹാറിന്റെ തലസ്ഥാനമായ പട്ന ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങളിൽ ദുരന്തനിവാരണ സേനയും ജില്ലാ ഭരണകൂടവും ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ മാസം ഏഴാം തീയതി വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Share post:

Popular

More like this
Related

നനവാർന്ന കണ്ണുകളും പ്രതീക്ഷ വറ്റിയ മനസ്സുമായി 9 ദിവസം! ; നേപ്പാളില്‍ തുരങ്കത്തില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി സേന

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തെ തുടർന്ന് തുരങ്കത്തില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്ക് അത്ഭുതകരമായ...

‘ലിംഗപദവി പ്രകടിപ്പിക്കാത്ത കുട്ടികളെ ട്രാൻസ്ജെൻഡർ എന്ന് മുദ്രകുത്തരുത്’: ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്പെഷ്യൽ മോണിറ്റർ

തിരുവനന്തപുരം : ലിംഗപദവി പ്രകടിപ്പിക്കാത്ത കുട്ടികളെ ട്രാൻസ്ജെൻഡർ എന്ന് മുദ്രകുത്തരുതെന്ന് ദേശീയ...

ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഉജ്ജ്വല പ്രഭയിൽ ജമ്മു കാശ്മീർ

ഉധംപൂർ : ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ഇന്നലെ മുതൽ...