Tuesday, September 29, 2026

നീലക്കുറിഞ്ഞിയുമായി ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയെടുത്ത് വനംവകുപ്പ്

Date:

ഇടുക്കി :  നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്ത രണ്ട് പേർക്കെതിരെ നടപടിയുമായി വനംവകുപ്പ്. ഫോട്ടോ പോസ്റ്റ് ചെയ്ത ആളുകളെ കണ്ടെത്തി കേസെടുക്കും. കൊച്ചി സ്വദേശിയെയും മൂന്നാർ സ്വദേശിയെയും കണ്ടെത്താൻ വനംവകുപ്പ് അന്വേഷണം തുടങ്ങി. സംരക്ഷണ സസ്യം പറിച്ചതിലാണ് നടപടി. സംഭവത്തില്‍ കർശന നടപടി എടുക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ അറിയിച്ചു.

നീലക്കുറിഞ്ഞി പൂത്തപ്പോൾതന്നെ സന്ദർശകര്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് വനംവകുപ്പ് കർശന നിർദ്ദേശങ്ങൾ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കർശന നിയന്ത്രണത്തോടെയാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്ന സ്ഥലങ്ങളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഇതിനിടെയാണ് രണ്ട് യുവാക്കൾ നീലക്കുറിഞ്ഞിപ്പൂക്കൾ പറിച്ച് ഫോട്ടോഷൂട്ട് നടത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഫോട്ടോകൾ വൈറലാവുകയും ഇത് വനംവകുപ്പിന്റെ ശ്രദ്ധയിൽപെടുകയും ചെയ്തു. പിന്നാലെയാണ് വനംവകുപ്പ് നലടപടി തുടങ്ങിയത്. നീലക്കുറിഞ്ഞി പൂക്കൾ നശിപ്പിച്ചാൽ 25,000 രൂപ വരെ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

Share post:

Popular

More like this
Related

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

എന്താ ചൂട്, പൊള്ളുന്നു!;  സംസ്ഥാനത്തെ താപനില 3.9 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ

കൊച്ചി : ചൂട് കൂടി പൊള്ളുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കടുത്ത...