Thursday, September 3, 2026

മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സംഭവം ; പ്രതിഷേധവുമായി KUWJ

Date:

തിരുവനന്തപുരം : മുഖ്യമന്ത്രി പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സംഭവത്തില്‍ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ). സ്ഥാപനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ വേര്‍തിരിച്ചു കാണാന്‍ പാടില്ലെന്നും മുഖ്യമന്ത്രിയുടെ രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും കെയുഡബ്ല്യുജെ പ്രതികരിച്ചു. ചോദ്യം ചോദിക്കുന്നവരെ അലങ്കോലപ്പെടുത്താന്‍ എത്തിയവരെന്ന് ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രി തിരുത്തണമെന്നും കെ യു ഡബ്ല്യു ജെ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

തന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായി ബന്ധപ്പെട്ട എംഡിഎംഎ കേസിനെക്കുറിച്ച് ചോദ്യം ഉന്നയിച്ച ‘ദേശാഭിമാനി’ റിപ്പോർട്ടറോടാണ്  വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊട്ടിത്തെറിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ മര്യാദ പാലിക്കണമെന്നും, വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്താനാണ് മാധ്യമപ്രവര്‍ത്തകന്‍ ശ്രമിക്കുന്നതെന്നും ആരോപിച്ച മുഖ്യമന്ത്രി, ‘നിങ്ങളിനി മിണ്ടരുത്’ എന്ന് താക്കീത് നൽകുകയും ചെയ്തിരുന്നു.

Share post:

Popular

More like this
Related

അമൃതം പൊടിക്കെതിരെ ബാലാവകാശ കമ്മീഷൻ; പഞ്ചസാര പൂർണ്ണമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം : അംഗനവാടി കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിക്കെതിരെ നിർദ്ദേശവുമായി ബാലാവകാശ...