Wednesday, September 30, 2026

എൻടിഎയിൽ വൻ അഴിച്ചു പണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

Date:

ന്യൂഡൽഹി : നീറ്റ്-യുജി പരീക്ഷ ക്രമക്കേടിൽ സിജിപി നേതൃത്വം കൊടുക്കുന്ന സമരം ജന്തർ മന്ദിറിൽ ശക്തമായി മുന്നോട്ടു നീക്കുന്ന പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. പുന:സംഘടനാ നടപടികളുടെ ഭാഗമായി വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ചില ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയും ക്രിമിനൽ നടപടിയും സ്വീകരിക്കാനും നിർദ്ദേശമുണ്ട്. പൂർണമായ അഴിച്ചുപണിയ്ക്കാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒരുങ്ങുന്നത്. ഉടച്ച് വാർക്കാനുള്ള കൂടുതൽ നടപടികൾ വരും ദിവസങ്ങളിലുണ്ടാവുമെന്നും റിപ്പോർട്ടുണ്ട്.

മുൻകാലങ്ങളിലേത് പോലെ ചോദ്യപേപ്പർ തയ്യാറാക്കുമ്പോഴുള്ള ബാഹ്യഇടപെടൽ ഒഴിവാക്കി പൂർണ്ണമായും ഇന്ത്യയ്ക്കുള്ളിൽ വെച്ച് തന്നെ ചോദ്യപേപ്പർ തയ്യാറാക്കാനുള്ള ക്രമീകരണങ്ങൾ കൂടി ഒരുക്കികൊണ്ടുള്ള പരിഷ്കാരങ്ങളിലേക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കടന്നിരിക്കുകയാണ്.

Share post:

Popular

More like this
Related

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...