Friday, October 16, 2026

നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകള്‍

Date:

കൊച്ചി : സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. മിനിമം ചാര്‍ജ് വര്‍ദ്ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എട്ടു സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന സംഘടനകളുടെ സംയുക്ത യോഗമാണ് പണിമുടക്ക് തീരുമാനിച്ചത്.

കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യ ബസ് സര്‍വ്വീസുകള്‍ സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് സ്വകാര്യ ബസുടമകള്‍ പറഞ്ഞു. സ്വകാര്യ ബസ് വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. പ്രിയദര്‍ശിനി പദ്ധതി വന്നതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഇനിയും സര്‍വ്വീസുമായി മുന്നോട്ടു പോകാനാകില്ലെന്നും സ്വകാര്യ ബസുടമകള്‍ വ്യക്തമാക്കി.

2022-ൽ നിശ്ചയിച്ച പഴയ നിരക്കിലാണ് ഇന്നും സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കാകട്ടെ 2011-ന് ശേഷം മാറ്റിയിട്ടുമില്ല. അതിനാൽ മിനിമം നിരക്കും, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കും വർദ്ധിപ്പിക്കണം. അതോടൊപ്പം ഈ വ്യവസായം മുന്നോട്ടുകൊണ്ടുപോകാനായി സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്നും സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നു.

Share post:

Popular

More like this
Related

സ്ത്രീകളുടെ സൗജന്യയാത്ര വരുത്തിവെച്ചത് വൻ പ്രതിസന്ധി; ബസ് ടിക്കറ്റ് നിരക്ക് 25% ഉയർത്താൻ നിർദ്ദേശം, റിപ്പോർട്ട് സർക്കാരിന് മുന്നിൽ

ബംഗളൂരു :  കർണ്ണാടകയിൽ സ്ത്രീകളുടെ സൗജന്യയാത്ര വരുത്തിവെച്ച പ്രതിസന്ധിയടക്കം വൻ കടബാദ്ധ്യതയിൽ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പിണറായി വിജയന് സമൻസ് അയച്ച് ഇ.ഡി

തിരുവനന്തപുരം : സിഎംആർഎൽ-എക്‌സാലോജിക്  കേസിൽ പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്....

സിഎംആർഎൽ-എക്സാലോജിക് കേസ്: ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസിലെ ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത്...