Friday, October 16, 2026

തിരം​ഗ മാർച്ച്: അഭിജീത് ദീപ്കെയും നേഹാ ബോറയും കസ്റ്റഡിയിൽ, കോടതി നിർദ്ദേശം അവഗണിച്ച് വീണ്ടും പോലീസ് നടപടികൾ

Date:

ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറി​ന്റെ രാജി ആവശ്യപ്പെട്ട്  സിജെപി പ്രഖ്യാപിച്ച തിരം​ഗ മാർച്ച് ആരംഭിക്കുന്നതിനു മുൻപെ അഭിജീത് ദീപ്കെയെ കസ്റ്റഡിയിൽ എടുത്ത് ഡൽഹി പോലീസ്. പിന്നാലെ മണ്ഡി ഹൗസിൽ പ്രതിഷേധത്തിനെത്തിയ നേഹാ ബോറയേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. 

അതേസമയം, ​ഡൽഹി തെരുവുകൾ ഇന്ന് വൈകുന്നേരത്തോടെ ത്രിവർണ്ണ നിറത്തിൽ മുങ്ങി. പ്രതിഷേധം ശക്തമാക്കാൻ എത്തിയവർ ത്രിവർണ പതാകയേന്തിയാണ് മാർച്ച് നയിച്ചത. എസ്എഫ്ഐ, ഐസ, എന്‍എസ്‌യുഐ അടക്കമുള്ള സംഘടനകളും എഎപിയും സിജെപിക്ക് പിന്തുണയുമായി പ്രതിഷേധത്തിലുണ്ടായിരുന്നു. ഐസയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം തുടങ്ങും മുൻപ് തന്നെയാണ് നേഹ ബോറയെയും വലിച്ചിഴച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ത്രിവര്‍ണ്ണ പതാകയുമായി കോണാട്ട് പ്ലേസില്‍ തിരംഗ മാർച്ചിന് എത്തിച്ചേരാൻ പ്രവർത്തകരോട്
ആഹ്വാനം ചെയ്തിരിക്കെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ വസതിയിലെത്തി പോലീസ് നോട്ടീസ് നൽകിയിരുന്നു. തിരംഗ മാര്‍ച്ച് നടത്താന്‍ പാടില്ലെന്നും അത് നിയമ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. ദേശീയ പാതാകയുമായി പൗരന്‍മാര്‍ക്ക് രാജ്യത്ത് റാലി നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്ന് ദീപ്‌കെ പ്രതികരിച്ചു. ജയിലില്‍ അടച്ചാലും സമരത്തില്‍ നിന്നും പിന്മാറില്ലെന്നും അഭിജീത് വ്യക്തമാക്കി.

തിരംഗ മാർച്ചിന് പിന്തുണയുമായി ദേശീയ പതാകയേന്തി പ്രതിഷേധിച്ച ഇടത് എം പിമാരെയും ഡൽഹി പോലീസ് തടഞ്ഞു. ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള നേതാക്കളെ കാളികാബസാറിന് സമീപമാണ്  തടഞ്ഞത്. എംപിമാരെ ബലം പ്രയോഗിച്ച് മാറ്റാനുള്ള ശ്രമമാണ് നടന്നത്. എംപിമാർക്കൊപ്പമുള്ള പ്രതിഷേധക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Share post:

Popular

More like this
Related

നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകള്‍

കൊച്ചി : സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ്...

സ്ത്രീകളുടെ സൗജന്യയാത്ര വരുത്തിവെച്ചത് വൻ പ്രതിസന്ധി; ബസ് ടിക്കറ്റ് നിരക്ക് 25% ഉയർത്താൻ നിർദ്ദേശം, റിപ്പോർട്ട് സർക്കാരിന് മുന്നിൽ

ബംഗളൂരു :  കർണ്ണാടകയിൽ സ്ത്രീകളുടെ സൗജന്യയാത്ര വരുത്തിവെച്ച പ്രതിസന്ധിയടക്കം വൻ കടബാദ്ധ്യതയിൽ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പിണറായി വിജയന് സമൻസ് അയച്ച് ഇ.ഡി

തിരുവനന്തപുരം : സിഎംആർഎൽ-എക്‌സാലോജിക്  കേസിൽ പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്....