Tuesday, September 29, 2026

റിപ്പോർട്ട് സമർപ്പിക്കാനുളള സമയപരിധി നീട്ടണമെന്ന ആരവല്ലി സമിതിയുടെ ആവശ്യം  തള്ളി സുപ്രീംകോടതി

Date:

ന്യൂഡല്‍ഹി : ആരവല്ലി മലനിരകളുടെ സംരക്ഷണത്തിനായി ഏകീകൃത നിര്‍വ്വചനം രൂപീകരിക്കാന്‍ നിയോഗിച്ച ഉന്നതധികാര സമിതിയുടെ അപേക്ഷ തള്ളി സുപ്രീംകോടതി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ആറുമാസത്തേക്ക് കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്.
അ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം 2027 ഫെബ്രുവരി 28 വരെ നീട്ടി നല്‍കണമെന്നാണ് സമിതി ആവശ്യപ്പെട്ടത്.

താന്‍ വിരമിക്കാന്‍ കാത്തിരിക്കുകയാണോ എന്നാണ് അപേക്ഷ തള്ളിക്കൊണ്ട് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടിയോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചത്. സമയപരിധി നീട്ടി നല്‍കാനാവില്ലെന്നും, ഈ വര്‍ഷം നവംബര്‍ 30നകം ജോലി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. നിലവിലുള്ള സമിതിക്ക് കഴിയില്ലെങ്കില്‍ കോടതി സമിതി പുന:സംഘടിപ്പിച്ചുകൊള്ളാമെന്നും, കമ്മിറ്റി രാപകല്‍ ജോലി ചെയ്ത് നിശ്ചിത സമയപരിധിയ്ക്കകം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.

കമ്മിറ്റി അതിന്റെ കണ്ടെത്തലുകള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുമുമ്പ് സമഗ്രമായ കൂടിയാലോചന പ്രക്രിയ നടത്തണം. ആരവല്ലി ഭൂപ്രകൃതിയെ സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് മുമ്പ്, രാജസ്ഥാനിലെയും ഗുജറാത്തിലെയും ആദിവാസി സമൂഹങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടേയും ആശങ്കകളും അഭിപ്രായങ്ങളും കേള്‍ക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആരവല്ലി മലനിരകളെ ശാസ്ത്രീയമായി നിര്‍വ്വചിക്കുന്നതിനും ഖനന പ്രവര്‍ത്തനങ്ങളുടെ പാരിസ്ഥിതിക ആഘാതം വിലയിരുത്തുന്നതിനുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോസ്ട്രറി റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കഞ്ചന്‍ ദേവിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ സമിതിയെ രൂപീകരിച്ചത്. കൂടുതല്‍ വിവരശേഖരണവും ഫീല്‍ഡ് പരിശോധനകളും ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിദഗ്ധ സമിതി 2027 ഫെബ്രുവരി 28 വരെ സമയം നീട്ടി ചോദിച്ചത്. ഈ ആവശ്യമാണ് കോടതി തള്ളിയത്.

Share post:

Popular

More like this
Related

റെക്കോർഡ് വരുമാനവുമായി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകൾ; 2025-26 വർഷം നേടിയത് 249.65 കോടി രൂപ!

കൊച്ചി : ഒക്യുപെൻസി റേറ്റിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൻ്റെ വന്ദേ ഭാരത് ട്രെയിനുകൾ...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; കേദാർനാഥിൽ കുടുങ്ങി 55 അംഗ തീർത്ഥാടന മലയാളി സംഘം

(Photo Courtesy: UNI/X)ഉത്തരാഖണ്ഡിലിലെ മണ്ണിടിച്ചിലിനെത്തുടർന്ന് കേദാർനാഥിൽ കുടുങ്ങി മലയാളികൾ. തീർത്ഥാടനത്തിനു...