Saturday, October 17, 2026

മധുര – ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് ; ഇനി വിശാലമായി പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം!

Date:

കൊച്ചി : മധുര – ഗുരുവായൂർ എക്സ്പ്രസിൽ ഇനി വിശാലമായി പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ അവസരം. വിസ്റ്റാഡോം കോച്ച് അനുവദിച്ച് റെയിൽവെ.  അത്യാധുനിക ഗ്ലാസ് റൂഫ് കോച്ചുകളിലൂടെ ചുറ്റുമുള്ള പ്രകൃതിയെ മുഴുവനായും ആസ്വദിക്കാൻ കഴിയും എന്നതാണ് വിസ്റ്റാഡോം കോച്ചുകളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ, വിനോദ സഞ്ചാരത്തിന് ഏറെ ആകർഷകമാകും വിസ്റ്റാഡോം കോച്ചുകൾ. സാധാരണ ട്രെയിനുകളുടെ ലോഹ ബോഡിക്ക് പകരം വിസ്റ്റാഡോം കോച്ചുകൾക്ക് വലിയ സുതാര്യമായ ചില്ലു കവചമാണ് ഉണ്ടാവുക.

മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ 360 ഡിഗ്രി കാഴ്ചകൾ പ്രദാനം ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേ നിർമ്മിച്ച ഗ്ലാസ് മേൽക്കൂരയുള്ളതും വലിയ ജനാലകളുള്ളതുമായ ഒരു പ്രത്യേക ട്രെയിൻ കാറാണ് വിസ്റ്റാഡോം കോച്ച്. ട്രെയിൻ പോകുന്ന ദിശയിലേക്കോ ജനലുകളിലേക്കോ തിരിച്ചു വെയ്ക്കാവുന്ന 180 ഡിഗ്രി റൊട്ടേറ്റബിൾ പുഷ്-ബാക്ക് സീറ്റുകളാണ് വിസ്റ്റാഡോം കോച്ചുകളിൽ പൊതുവെ ഉണ്ടാകാറുള്ളത്. എയർ കണ്ടീഷനിംഗ്, വൈഫൈ, ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലുകൾ, ജി.പി.എസ് അധിഷ്ഠിത ഇൻഫർമേഷൻ സിസ്റ്റം, ചാർജിംഗ് പോയിന്റുകൾ തുടങ്ങിയ സൌകര്യങ്ങൾ ഈ കോച്ചിലുണ്ടാകും.

IRCTC പോർട്ടലിൽ EV (AC ടൂറിസ്റ്റ് കാർ / എക്സിക്യൂട്ടീവ് ചെയർ കാർ) വിഭാഗത്തിൽ ബുക്ക് ചെയ്യാം. നിരക്കുകൾ സാധാരണയായി എസി എക്സിക്യൂട്ടീവ് അല്ലെങ്കിൽ ചെയർ കാർ നിരക്കിന് തുല്യമാണ് (റൂട്ട് അനുസരിച്ച് ഏകദേശം ₹700 മുതൽ ₹1,525 വരെ)

2026 ഒക്ടോബർ 22 മുതൽ 2027 ജനുവരി 15 വരെ മധുരയിൽ നിന്ന് ഗുരുവായൂരിലേക്കുള്ള 16327-ാം നമ്പർ ട്രെയിനിലും ഒക്ടോബർ 23 മുതൽ 2027 ജനുവരി 16 വരെ ഗുരുവായൂരിൽ നിന്ന് മധുരയിലേക്കുള്ള 16328-ാം നമ്പർ ട്രെയിനിലും നിശ്ചിത ദിവസങ്ങളിൽ വിസ്റ്റാഡോം കോച്ച് ലഭ്യമാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

കൊടിക്കുന്നിൽ സുരേഷ് എം പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം :

നിരന്തര ഇടപെടലുകളുടെ ഫലമായി 16327/16328 മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചിരിക്കുകയാണ്. കേരളത്തിലെ ഒരു ട്രെയിനിൽ വിസ്റ്റാഡോം കോച്ച് യാഥാർത്ഥ്യമാകുന്നത് ആദ്യമായാണെന്ന പ്രത്യേകതയും ഈ തീരുമാനത്തിനുണ്ട്.

ഈ ആവശ്യം യാഥാർത്ഥ്യമാക്കുന്നതിനായി റെയിൽവേ മന്ത്രി തലത്തിലും റെയിൽവേ ബോർഡ് തലത്തിലും ദക്ഷിണ റെയിൽവേ തലത്തിലും നിരന്തരമായ ഇടപെടലുകളാണ് നടത്തിയത്. യാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ റെയിൽവേയിലൂടെ പ്രയോജനപ്പെടുത്തുന്നതിനുമായി നടത്തിയ ഈ ശ്രമങ്ങൾക്ക് ഫലം കണ്ടതിൽ സന്തോഷമുണ്ട്.

വിസ്തൃതമായ ഗ്ലാസ് ജനാലകളിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന വിസ്റ്റാഡോം കോച്ച് വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും പുതിയൊരു യാത്രാനുഭവം സമ്മാനിക്കും. പുനലൂർ, കൊട്ടാരക്കര വഴിയുള്ള മധുര–ഗുരുവായൂർ റെയിൽ യാത്രയെ കൂടുതൽ ആകർഷകമാക്കുന്നതിനും കേരളത്തിന്റെ പ്രകൃതിസൗന്ദര്യം യാത്രക്കാർക്ക് അടുത്തറിയുന്നതിനും ഈ സംവിധാനം സഹായകരമാകും.

2026 ഒക്ടോബർ 22 മുതൽ 2027 ജനുവരി 15 വരെ മധുരയിൽനിന്ന് ഗുരുവായൂരിലേക്കുള്ള 16327-ാം നമ്പർ ട്രെയിനിലും ഒക്ടോബർ 23 മുതൽ 2027 ജനുവരി 16 വരെ ഗുരുവായൂരിൽനിന്ന് മധുരയിലേക്കുള്ള 16328-ാം നമ്പർ ട്രെയിനിലും നിശ്ചിത ദിവസങ്ങളിൽ വിസ്റ്റാഡോം കോച്ച് ലഭ്യമാകും.

മധുര–ഗുരുവായൂർ എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാക്കുന്നതിനും നേരത്തെ ഇടപെടാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ ഈ ട്രെയിനിൽ വിസ്റ്റാഡോം കോച്ച് കൂടി അനുവദിച്ചതോടെ യാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാനുഭവം ഒരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

റെയിൽവേ മന്ത്രാലയത്തിലും റെയിൽവേ ബോർഡിലും ദക്ഷിണ റെയിൽവേയിലും നടത്തിയ നിരന്തര ഇടപെടലുകളിലൂടെ യാത്രക്കാരുടെ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ തുടരും. കേരളത്തിന്റെ റെയിൽവേ വികസനത്തിനും വിനോദസഞ്ചാര വളർച്ചയ്ക്കും സഹായകരമാകുന്ന കൂടുതൽ പദ്ധതികൾക്കായി തുടർന്നും പ്രവർത്തിക്കും.

Share post:

Popular

More like this
Related

നേഹ ബോറയും അഭിജീത് ദീപ്കെയും എവിടെ?; കസ്റ്റഡിയിലെടുത്ത ഇരുവരെയും വിട്ടുകിട്ടാൻ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് കോണാട്ട് പ്ലേസില്‍...

‘കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുന്നു യുഡിഎഫ് സര്‍ക്കാര്‍’ – വിമര്‍ശനവുമായി പിണറായി വിജയന്‍

തിരുവനന്തപുരം: കിഫ്ബിക്കെതിരെയുള്ള  സംസ്ഥാന സര്‍ക്കാർ നടപടിയിൽ ശക്തമായ വിമര്‍ശനവുമായി പിണറായി വിജയന്‍....

തിരം​ഗ മാർച്ച്: അഭിജീത് ദീപ്കെയും നേഹാ ബോറയും കസ്റ്റഡിയിൽ, കോടതി നിർദ്ദേശം അവഗണിച്ച് വീണ്ടും പോലീസ് നടപടികൾ

ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറി​ന്റെ രാജി ആവശ്യപ്പെട്ട്  സിജെപി...

നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകള്‍

കൊച്ചി : സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ്...