Tuesday, September 8, 2026

സിഎംആർഎൽ – എക്‌സാലോജിക് കേസ്: പിണറായി വിജയനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച്  ഇഡി

Date:

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം  കേസ് എടുക്കണമെന്ന്  ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തയച്ചു. മുഹമ്മദ് റിയാസിനെതിരേയും വീണ ടിക്കെതിരേയും കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

പിണറായി വിജയനുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഇഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനെതിരെ കേസെടുക്കുന്നതോടെ ഇഡിയ്ക്ക് ഈ  കേസില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയും. സര്‍ക്കാര്‍ ഈ വിഷയത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നതെന്നാണ് നോക്കി കാണുന്നത്.

മെയ് മുതലാണ് കേസില്‍ ഇഡി മാസപ്പടി കേസില്‍ പുനഃരന്വേഷണം ആരംഭിച്ചത്. കേസില്‍ പിണറായി വിജയന്റെ വീടടക്കം രണ്ട് റെയ്ഡുകള്‍ ഇഡി നടത്തിയിരുന്നു. വീണയെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു. മുഹമ്മദ് റിയാസുമായി ബന്ധമുള്ള സുഹൃത്തുക്കളിലേക്ക് അന്വേഷണം നീണ്ടിരുന്നു.  2.78 കോടി രൂപ അനധികൃതമായി ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് എക്‌സാലോജിക് കൈപ്പറ്റിയെന്നതാണ് ഇഡിയുടെ കണ്ടെത്തൽ.

Share post:

Popular

More like this
Related

പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാനുള്ള നിയന്ത്രണത്തിൽ ഇളവ്

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യാനുള്ള നിയന്ത്രണത്തിൽ...

റിപ്പോർട്ട് സമർപ്പിക്കാനുളള സമയപരിധി നീട്ടണമെന്ന ആരവല്ലി സമിതിയുടെ ആവശ്യം  തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി : ആരവല്ലി മലനിരകളുടെ സംരക്ഷണത്തിനായി ഏകീകൃത നിര്‍വ്വചനം രൂപീകരിക്കാന്‍ നിയോഗിച്ച...

‘ടോള്‍ ഫാസ്ടാഗിലൂടെ മാത്രം നൽകുക, നേരിട്ട് പണം കൈമാറരുത്’;  മുന്നറിയിപ്പുമായി ഇഡി

ന്യൂഡല്‍ഹി : ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സ്‌കാനിങ്ങിലൂടെയല്ലാതെ പണം നൽകരുതെന്ന് എന്‍ഫോഴ്സ്മെന്റ്...

സി.പി.എമ്മും തെറ്റുതിരുത്തലും

രാഷ്‌ട്രീയ ലേഖകൻകേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലം അധികാരത്തിലിരുന്ന , കഴിഞ്ഞ തിരഞ്ഞെടുപ്പില്‍...