Tuesday, September 29, 2026

ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഉജ്ജ്വല പ്രഭയിൽ ജമ്മു കാശ്മീർ

Date:

ഉധംപൂർ : ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ഇന്നലെ മുതൽ ജമ്മു കാശ്മീർ. കൃഷ്ണാഷ്ടമിക്ക് മുന്നോടിയായി വമ്പിച്ച ശോഭാ യാത്രയാണ് നടന്നത്. ഭക്തർ തെരുവുകളിലേക്ക് ഒഴുകിയെത്തിയതോടെ ജമ്മു കാശ്മീരിലെ ഉധംപൂർ ഉജ്ജ്വലമായ ആഘോഷങ്ങളാൽ അലയടിച്ചു.

സനാതൻ സഭ ഉദംപൂർ സംഘടിപ്പിച്ച ഘോഷയാത്രയിൽ നഗരം വർണ്ണത്തിന്റെയും ഭക്തിയുടെയും ഒരു ക്യാൻവാസായി മാറി, ഭഗവാൻ കൃഷ്ണന്റെയും രാധയുടെയും വേഷം ധരിച്ച നൂറുകണക്കിന് കുട്ടികൾ അണിനിരന്നു. തദ്ദേശ സ്ഥാപനങ്ങളും മത സംഘടനകളും അവതരിപ്പിച്ച വിപുലമായ ഫ്ലോട്ടുകൾ വീഥികളെ ഭക്തിലഹരിയിലാറാടിച്ചു. ഭഗവാൻ കൃഷ്ണന്റെ ജീവിതത്തിൽ നിന്ന് ഭജനകളുടെയും മന്ത്രങ്ങളുടെയും പശ്ചാത്തലത്തിൽ അവതരിപ്പിച്ച ഐതിഹാസിക രംഗങ്ങൾ ആകർഷകമായി.

Share post:

Popular

More like this
Related

റെക്കോർഡ് വരുമാനവുമായി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകൾ; 2025-26 വർഷം നേടിയത് 249.65 കോടി രൂപ!

കൊച്ചി : ഒക്യുപെൻസി റേറ്റിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൻ്റെ വന്ദേ ഭാരത് ട്രെയിനുകൾ...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; കേദാർനാഥിൽ കുടുങ്ങി 55 അംഗ തീർത്ഥാടന മലയാളി സംഘം

(Photo Courtesy: UNI/X)ഉത്തരാഖണ്ഡിലിലെ മണ്ണിടിച്ചിലിനെത്തുടർന്ന് കേദാർനാഥിൽ കുടുങ്ങി മലയാളികൾ. തീർത്ഥാടനത്തിനു...