Sunday, October 18, 2026

സൗദിയിലേക്കുള്ള വിമാന സർവ്വീസ് റദ്ദാക്കിയത് ഒക്ടോബർ 24 വരെ നീട്ടി എയർ ഇന്ത്യ

Date:

ന്യൂഡൽഹി: സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയത് ഒക്ടോബര്‍ 24 വരെ നീട്ടി എയര്‍ ഇന്ത്യ. സൗദിയില്‍ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിമാന സര്‍വ്വീസുകള്‍ താത്ക്കാലികമായി നിർത്തിവെച്ചത്. യാത്രക്കാര്‍ക്കായുള്ള റീ ഫണ്ടും യാത്രാ തീയതികള്‍ മാറ്റാനുള്ള സൗകര്യവും എയര്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 9നും 25 നും ഇടയിലുള്ള യാത്രയ്ക്കായി ഒക്ടോബര്‍ 15നോ അതിനുമുമ്പോ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് നവംബര്‍ 10 വരെ സൗജന്യമായി യാത്രാ തീയതി ഒരുതവണ മാറ്റാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം തെറ്റിച്ചുകൊണ്ടുള്ള യുദ്ധക്കുറ്റമാണെന്ന് സൗദി അറേബ്യ ആരോപിച്ചിരുന്നു. മുസ്ലീം മത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രങ്ങളെയും തീര്‍ത്ഥാടകരെയും അപകടത്തിലാക്കുകയാണ് ഹൂതികളെന്നും സൗദി ആരോപിച്ചു. രാജ്യത്തെ വിമാനത്താവളങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് സൗദിയിലെ യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി.

Share post:

Popular

More like this
Related

കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജക്കിടെ അപകടം; മരണ സംഖ്യ 19, ഇനിയും കൂടിയേക്കുമെന്ന് ആശങ്ക, 45-ൽ അധികം പേര്‍ക്ക് പരിക്ക്

(Photo Courtesy :X)കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജക്കിടെ തിക്കിലും തിരക്കിലും...

അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; നവരാത്രിക്ക് ശേഷം പ്രതിഷേധം ശക്തമാക്കുമെന്ന് ഇൻഡ്യ മുന്നണി

ന്യൂഡല്‍ഹി : സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ഡൽഹി...

‘ഇ ഡിയുടെ നോട്ടീസ് പതിപ്പിക്കല്‍ രാഷ്ട്രീയ നാടകം, ഡല്‍ഹി സമരത്തെ വഴി തിരിച്ചുവിടാന്‍ നീക്കം’: എം വി ഗോവിന്ദന്‍

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി...