Sunday, October 18, 2026

എളമക്കര റെയില്‍വെ ട്രാക്കില്‍ കണ്ട ഒഡിഷ സ്വദേശിയുടെ മരണം കൊലപാതകം ; മകളെ  ലൈംഗികമായി പീഡിപ്പിച്ചതിലുള്ള പ്രതികാരം

Date:

കൊച്ചി: എളമക്കര റെയില്‍വെ ട്രാക്കില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ട ഒഡിഷ സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഒഡിഷ സ്വദേശിയായ 32കാരനെ ഇയാളുടെ ഭാര്യയായ നാല്‍പതുകാരി കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. ഭാര്യയെയും പതിനാറുകാരിയായ മകളെയും പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് എളമക്കര ഭാഗത്ത് റെയില്‍വെ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം ഉണ്ടെന്നുള്ള വിവരം പോലീസിന് ലഭിക്കുന്നത്.

തിരുവനന്തപുരത്തു നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് റെയില്‍വെയിലും പോലീസിലും വിവരം അറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധിച്ചു. മൃതദേഹത്തിനൊപ്പം മദ്യക്കുപ്പിയും ഗ്ലാസും കണ്ടതിനാല്‍ മദ്യപിച്ച് വീണപ്പോള്‍ ഹൃദയസ്തംഭനമുണ്ടായതോ ആത്മഹത്യ ചെയ്തതോ ആകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ മൃതദേഹത്തിന്റെ കിടപ്പില്‍ സംശയം തോന്നിയ പോലീസ് കൊലപാതക സാദ്ധ്യത മുന്നില്‍ കണ്ടുള്ള അന്വേഷണമാണ് ആരംഭിച്ചത്.

റെയില്‍വെ ട്രാക്കിന് സമീപത്താണെന്ന് ഇയാൾ താമസിച്ചിരുന്നതെന്ന് കണ്ടെത്തിയ പോലീസ്, വീട്ടിലെത്തിയപ്പോള്‍ യുവാവിന്റെ ഭാര്യയെയും മകളെയും കണ്ടില്ല. ഇതിൽ  സംശയം തോന്നി ഇവര്‍ ഒഡിഷയിലേക്ക് പോവാനുള്ള സാദ്ധ്യത മനസ്സിലാക്കി റെയില്‍വെ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇവരുടെ ഒരു ബന്ധു നല്‍കിയ വിവരം അനുസരിച്ച് റെയില്‍വെ പരിസരത്ത് നിന്ന് തന്നെ ക അമ്മയെയും മകളെയും പിടികൂടുകയും ചെയ്തു.

വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് യുവതിയും മകളും കുറ്റം സമ്മതിച്ചത്. തന്റെ ആദ്യ ഭര്‍ത്താവിനെ ഒഴിവാക്കി എട്ടു വയസ് പ്രായം കുറവുള്ള യുവാവുമായി ഒഡിഷയില്‍ നിന്ന് മകളുമായി നാടുവിട്ട് കേരളത്തില്‍ എത്തിയതാണ്. എന്നാല്‍ തന്റെ മകളെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചതോടെ മാനസികമായി തകര്‍ന്നു. മദ്യപിച്ച് അവശനിലയിലായ ഭര്‍ത്താവിനെ കഴുത്തിലും നെഞ്ചിലും ചവിട്ടി കൊലപ്പെടുത്തി. ശേഷം മൃതദേഹം റെയില്‍വെ ട്രാക്കില്‍ കൊണ്ടിടുകയായിരുന്നുവെന്നാണ് മൊഴി.

Share post:

Popular

More like this
Related

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർക്ക് ദാരുണാന്ത്യം; 40 ൽ അധികം പേര്‍ക്ക് പരിക്ക്

ഗ്വാളിയർ : ഗ്വാളിയാറില്‍ നവരാത്രി ആഘോഷങ്ങൾക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി...

സൗദിയിലേക്കുള്ള വിമാന സർവ്വീസ് റദ്ദാക്കിയത് ഒക്ടോബർ 24 വരെ നീട്ടി എയർ ഇന്ത്യ

ന്യൂഡൽഹി: സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയത് ഒക്ടോബര്‍ 24 വരെ...

കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജക്കിടെ അപകടം; മരണ സംഖ്യ 19, ഇനിയും കൂടിയേക്കുമെന്ന് ആശങ്ക, 45-ൽ അധികം പേര്‍ക്ക് പരിക്ക്

(Photo Courtesy :X)കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജക്കിടെ തിക്കിലും തിരക്കിലും...