(Photo Courtesy :X)
കൊല്ക്കത്ത : കൊല്ക്കത്തയില് ദുര്ഗാ പൂജക്കിടെ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടത്തില് മരണ സംഖ്യ 19 ആയി ഉയര്ന്നു. 25 പേര്ക്ക് പരിക്കേറ്റതായാണ് റിപ്പോര്ട്ട്. കൊൽക്കത്ത ചോർബഗൻ സർബോജനിൻ ദുർഗാ പൂജ പന്തലിലാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. കനത്ത മഴ പെയ്തതോടെ പന്തലിന് പുറത്ത് നിന്നവരും അകത്തേക്കു കയറിയതാണ് അപകടത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റവരെ കൊല്ക്കത്ത മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
സ്ഥിതിഗതികള് വിലയിരുത്താനായി പശ്ചിമ ബംഗാള് മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗര്വാളും ഇന്നലെ തന്നെ ആശുപത്രയില് എത്തിയിരുന്നു. പ്രധാനമന്ത്രി നരോന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും, രാഷ്ട്രപതി ദ്രൗപതി മുര്മുവും സംഭവത്തില് അനുശോചനം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ 25 ലക്ഷം രൂപയും സർക്കാർ ജോലിയും പ്രഖ്യാപിച്ചു.
ഈ സംഭവത്തെത്തുടര്ന്ന്, വന് ജനത്തിരക്ക് അനുഭവപ്പെടുന്ന പല പൂജ പന്തലുകളും താല്ക്കാലികമായി അടച്ചിടാന് അധികൃതര് നിര്ദ്ദേശിച്ചു. കൊല്ക്കത്തയില് ദുര്ഗ്ഗാ പൂജ ആഘോഷിക്കുന്നതിനായി ഏകദേശം 3500-ഓളം പന്തലുകളാണുള്ളത്.
അപകടത്തെത്തുടര്ന്ന് പശ്ചിമ ബംഗാള് സര്ക്കാര് ടോള് ഫ്രീ ഹെല്പ്പ് ലൈന് ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്ക്ക് 18003455678 എന്ന നമ്പറില് വിളിക്കണമെന്ന് സംസ്ഥാന സര്ക്കാര് അറിയിച്ചു. അപകടം ഞെട്ടലുണ്ടാക്കിയെന്ന് പശ്ചിമ ബംഗാള് മുന് മുഖ്യമന്ത്രി മമത ബാനര്ജി പറഞ്ഞു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേണ്ടി അധികാരിയുടെ ട്വീറ്റ് – “ഇന്ന് നോർത്ത് കൊൽക്കത്തയിലെ ചോർബഗൻ പൂജ പന്തലിൽ ഉണ്ടായ ദാരുണമായ തിക്കിലും തിരക്കിലും ഞാൻ അഗാധമായി ദുഃഖിതനും ഞെട്ടലുള്ളവനുമാണ്. ഈ വിനാശകരമായ സംഭവത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, സിപി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ എന്നോടൊപ്പമുണ്ട്, ഞങ്ങൾ നിരന്തരം സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ മന്ത്രിസഭാ സഹപ്രവർത്തകരും രാജ്യസഭാ എംപി ശ്രീ സാമിക് ഭട്ടാചാര്യയും എന്നോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ തുടർച്ചയായി പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്… ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ 25 ലക്ഷം രൂപയും സർക്കാർ ജോലിയും പ്രഖ്യാപിച്ചു, ന്യായമായ അന്വേഷണത്തിനായി ഒരു സിറ്റിംഗ് ജഡ്ജിയുടെ കീഴിൽ ഒരു എസ്ടിഎഫ് രൂപീകരിക്കുന്നതിനുള്ള നടപടികൾ ഞങ്ങൾ സ്വീകരിക്കും. പരിക്കേറ്റ എല്ലാവരുടെയും വേഗത്തിലുള്ളതും പൂർണ്ണവുമായ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ദുരിതത്തിലായ ആളുകൾക്കായി അടിയന്തര ടോൾ-ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ: 1800 345 5678 സജീവമാക്കിയിട്ടുണ്ട്”
