Saturday, September 5, 2026

‘അമേരിക്കയ്ക്ക് സംസ്‌ക്കാരമോ ചരിത്രമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം എന്നാൽ ആദർശങ്ങളെ തകർക്കാനാവില്ല’ – ട്രംപിൻ്റെ വിവാദ പ്രസ്താവനക്ക് ശക്തമായ മറുപടിയുമായി ഇറാൻ

Date:

ടെഹ്റാൻ: അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ സംസ്ക്കാര ചടങ്ങിനിടെ യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിവാദ പ്രസ്താവനക്ക് ശക്തമായ മറുപടി നൽകി ഇറാൻ. അമേരിക്കയ്ക്ക് സംസ്‌ക്കാരമോ ചരിത്രമോ അന്തസ്സോ ഇല്ലെന്നാണ് അർമേനിയയിലെ ഇറാൻ എംബസി ഔദ്യോഗികമായി പ്രതികരിച്ചത്. വ്യക്തികളെ കൊല്ലാം എന്നാൽ ആദർശങ്ങളെ തകർക്കാനാവില്ലെന്നതായിരുന്നു ഇറാൻ ട്രംപിന് നൽകിയ സന്ദേശം. 

‘നിങ്ങൾ അയത്തുള്ള ഖമനേയിയെ കൊന്നു, പക്ഷേ നിങ്ങൾ തകർത്തത് ഒരു സുഗന്ധദ്രവ്യക്കുപ്പിയാണ്, അതിന്റെ സുഗന്ധം ഇപ്പോൾ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു’ എന്നാണ് ഇറാൻ പ്രതികരിച്ചത്. അമേരിക്കയ്ക്ക് സംസ്‌കാരമോ ചരിത്രമോ അന്തസ്സോ ഇല്ലെന്നും അതുകൊണ്ടാണ് ട്രംപിന് ഇത്തരം കാര്യങ്ങൾ മനസ്സിലാകാത്തതെന്നും ഇറാൻ കുറ്റപ്പെടുത്തി.

അലി ഖമനേയിയുടെ സംസ്‌ക്കാരച്ചടങ്ങുകൾക്കായി ഒത്തുകൂടിയ ഇറാന്റെ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് ഇപ്പോൾ ഒറ്റ നിമിഷം മതി എന്നായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. ‘അവരെല്ലാവരും അവിടെയുണ്ട്. ഒരൊറ്റ ഷോട്ട്… നമുക്ക് അവരെയെല്ലാം ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും’ എന്നായിരുന്നു ഡോണൾഡ് ട്രംപ് പറഞ്ഞത്. പ്രമുഖ മാധ്യമമായ ‘ആക്സിയോസിന്’ (Axios) നൽകിയ പ്രത്യേക ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഈ വിധം വിവാദ പ്രസ്താവന നടത്തിയത്.

എന്നാൽ, അമേരിക്ക അങ്ങനെ ചെയ്യില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു.. അതിന് അദ്ദേഹം പറഞ്ഞ കാരണവും വിചിത്രമാണ് – അവരെയെല്ലാം ഇല്ലാതാക്കിയാൽ പിന്നീട് യുഎസിന് ആണവ കരാറിനായി ചർച്ച നടത്താൻ അവിടെ ആരും അവശേഷിക്കില്ലെന്ന്!

Share post:

Popular

More like this
Related

ഡൽഹിയിൽ കനത്ത മഴ ;  തിങ്കളാഴ്ച വരെ ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി : ഡൽഹിയിൽ തുടരുന്ന കനത്ത മഴ ശക്തമായ കാറ്റോടുകൂടി...

നനവാർന്ന കണ്ണുകളും പ്രതീക്ഷ വറ്റിയ മനസ്സുമായി 9 ദിവസം! ; നേപ്പാളില്‍ തുരങ്കത്തില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി സേന

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തെ തുടർന്ന് തുരങ്കത്തില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്ക് അത്ഭുതകരമായ...

‘ലിംഗപദവി പ്രകടിപ്പിക്കാത്ത കുട്ടികളെ ട്രാൻസ്ജെൻഡർ എന്ന് മുദ്രകുത്തരുത്’: ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്പെഷ്യൽ മോണിറ്റർ

തിരുവനന്തപുരം : ലിംഗപദവി പ്രകടിപ്പിക്കാത്ത കുട്ടികളെ ട്രാൻസ്ജെൻഡർ എന്ന് മുദ്രകുത്തരുതെന്ന് ദേശീയ...