Sunday, November 8, 2026

സൗദി ജനവാസ മേഖലകൾ ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം; ക്രൂയിസ് മിസൈലുകൾ തകർത്തെന്ന് അറബ് സഖ്യസേന

Date:

റിയാദ് : റിയാദ് ഉൾപ്പെടെയുള്ള സൗദി അറേബ്യയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ ആക്രമണം.  നിരവധി ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ വ്യോമപ്രതിരോധ സേന പ്രതിരോധിച്ച് തകർത്തുവെന്ന് യെമനിലെ നിയമസാധുതയുള്ള ഭരണകൂടത്തെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേന അറിയിച്ചു.

തലസ്ഥാനമായ റിയാദ്, കിഴക്കൻ പ്രവിശ്യ, രാജ്യത്തിന്റെ തെക്കൻ മേഖല എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.  വ്യോമപ്രതിരോധ സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ ഒരു ബാലിസ്റ്റിക് മിസൈലും റിയാദിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആകാശത്തുവെച്ചുതന്നെ വ്യോമസേന തകർത്തു. ഇതിന് പുറമെ, റിയാദ്, തെക്കൻ മേഖലകൾ ലക്ഷ്യമിട്ട് വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകളും വിജയകരമായി തക‍ത്തതായി മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.

അതേസമയം തലസ്ഥാനം ലക്ഷ്യമിട്ട രണ്ട് ബാലിസ്റ്റിക്, രണ്ട് ക്രൂയിസ് മിസൈലുകൾ തടഞ്ഞതായി സൗദി അറേബ്യ പറയുന്നുണ്ടെങ്കിലും റിയാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള സൗദി അരാംകോ ടവറിന് അൻസാർ അല്ലാഹ് മിസൈൽ ആക്രമണം നാശനഷ്ടങ്ങൾ സ്ഥിരീകരിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. സംഘർഷ ആശങ്കകൾക്കിടെ ഇറാന്റെ ബന്ദർ അബ്ബാസിലും സിരിക്, ജസക്, ഖേഷം ദ്വീപുകളിലും സ്ഫോടനം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പക്ഷെ പുറത്തു വന്നിട്ടില്ല. ആക്രമണം കാരണമുള്ള സ്ഫോടമല്ലെന്ന റിപ്പോർട്ടുകളും ഉണ്ടായി. ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിൽ നിരവധി മരണം റിപ്പോർട്ട് ചെയ്തു

Share post:

Popular

More like this
Related

സ്വാശ്രയ കോഴ്‌സ് എന്‍ഒസി വിവാദം ; ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യ മാനേജ്മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : എയ്ഡഡ്-സ്വാശ്രയ-സ്വയംഭരണ കോളേജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങുന്നതിന് എന്‍ഒസി ഒഴിവാക്കിയ...

സ്വാശ്രയ സ്വയംഭരണ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അനുമതി വേണ്ട; എന്‍ഒസി പുതുക്കുന്നതിനും ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളില്‍  യഥേഷ്ടം സ്വാശ്രയ...