Sunday, October 18, 2026

ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം : തീവെപ്പും വ്യാപക കൊള്ളയും; ചരിത്രസ്മാരകങ്ങളും അഗ്‌നിക്കിരയായി, ബെൽ ടവർ തകർന്നു

Date:

പാരീസ്: ഫ്രാൻസിൽ കലാപം കൊടുമ്പിരികുത്തുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ വൻ അക്രമത്തിനും കലാപത്തിനും വഴിവെച്ചു. പലയിടത്തും തീവെപ്പിലും കടകൾ കൊള്ളയടിക്കുന്നതിലും വരെയെത്തി കാര്യങ്ങൾ. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കും വിലക്കയറ്റത്തിനെതിരെയും സർക്കാരിന്റെ നയങ്ങൾക്കുമെതിരെയും നടന്ന രാജ്യവ്യാപക പ്രതിഷേധങ്ങളാണ് കലാപ വഴിയെ നീങ്ങിയത്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി 1,200-ലധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിക്കുന്നവർക്കും കൊള്ളയടിക്കുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ മോശം സാഹചര്യങ്ങൾക്കും ജോലിസ്ഥലത്തെ അവസ്ഥകൾക്കും പോലീസിന്റെ കടുത്ത നടപടികൾക്കുമെതിരെ വിദ്യാർത്ഥികൾ ആരംഭിച്ച പ്രതിഷേധങ്ങളാണ് പിന്നീട് വൻ ജനകീയ പ്രക്ഷോഭമായി മാറിയത്. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, തൊഴിലാളികൾ, കർഷകർ, പെൻഷൻകാർ, ‘യെല്ലോ വെസ്റ്റ്’ (Yellow Vest) പ്രസ്ഥാനത്തിൻ്റെ അനുഭാവികൾ എന്നിങ്ങനെ പ്രക്ഷോഭത്തിൽ അണിനിരന്നവർ ഏറെയാണ്. സിജിടി (CGT) ട്രേഡ് യൂണിയന്റെ കണക്കനുസരിച്ച് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ 5.5 ലക്ഷത്തോളം (550,000) ആളുകൾ പങ്കെടുത്തിട്ടുണ്ടെന്നാണ് . ഇതിൽ പാരീസിൽമാത്രം ഒരുലക്ഷത്തിലധികം ആളുകളാണ് തെരുവിലിറങ്ങിയത്.

സമാധാനപരമായി മുന്നേറിയ പ്രകടനങ്ങൾക്കിടയിലേക്ക് നുഴഞ്ഞുകയറിയ മുഖംമൂടി അണിഞ്ഞ ആൾക്കാർ പോലീസിനു നേരെ പടക്കങ്ങളും സ്ഫോടകവസ്തുക്കളും എറിഞ്ഞതായാണ് റിപ്പോർട്ടുകൾ. കണ്ണീർ വാതകത്തിൽ നിന്ന് രക്ഷപ്പെടാൻ ചിലർ പ്രത്യേക കണ്ണടകളും ഹൂഡുകളും ധരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വിവിധ നഗരങ്ങളിൽ തെരുവിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിടുകയും ബാരിക്കേഡുകൾ കത്തിക്കുകയും ചെയ്തു.

ഒക്ടോബർ 17-ന് നടന്ന പ്രതിഷേധത്തിനൊടുവിൽ കലാപകാരികൾ ലിമോജസ് സിറ്റി ഹാളിന് തീയിട്ടു. ബെൽ ടവർ തകർന്നു, കെട്ടിടം വലിയ തോതിൽ നാശാവശിഷ്ടമായി. പുറത്ത് കാറുകളും കത്തിനശിച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തിയിട്ടും വൈകുന്നേരം 7 മണിയോടെ തീജ്വാലകൾ മേൽക്കൂരയിലെത്തി. രാത്രി 8:10 ആയിട്ടും കത്തിക്കൊണ്ടിരിക്കുകയായിരുന്നു. 43 മീറ്റർ ഉയരമുള്ള ബെൽ ടവർ തകർന്നു. പടിഞ്ഞാറൻ ഭാഗത്തെ ഒഴികെയുള്ള ഭാഗങ്ങളിൽ മേൽക്കൂര വീണതായും മുൻഭാഗത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും അപ്രത്യക്ഷമായതായും പ്രിഫെക്റ്റ് മൗറീസ് ബരാറ്റ് പറഞ്ഞു. കെട്ടിടം വലിയ തോതിൽ നഷ്ടപ്പെട്ടു. സംഭവത്തെ “പൈതൃക ദുരന്തം” എന്ന് വിശേഷിപ്പിച്ച പ്രിഫെക്റ്റ് മൗറീസ് ബരാറ്റ്, കലാപകാരികൾ മനഃപൂർവ്വം ആസൂത്രണം ചെയ്ത പ്രവൃത്തിയാണിതെന്നും ആരോപിച്ചു. 1883-ൽ തുറന്നതും പാരീസിലെ സിറ്റി ഹാളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതുമായ 19-ാം നൂറ്റാണ്ടിലെ ഈ കെട്ടിടം ഒരു ലിസ്റ്റഡ് സ്മാരകമാണ്.

പാരീസിൽ നിരവധി കടകളും റെസ്റ്റോറന്റുകളും അഗ്‌നിക്കിരയായിട്ടുണ്ട്.  പലയിടത്തും കടകൾ കൊള്ളയടിക്കപ്പെട്ടു. ചില പ്രക്ഷോഭകർ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിൻ്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറുമെന്ന് ഭീഷണിപ്പെടുത്തി. ബോർഡോ (Bordeaux) നഗരത്തിൽ ആപ്പിൾ സ്റ്റോറുകൾ, ആഡംബര ഫാഷൻ ബ്രാൻഡുകളായ ലൂയി വിറ്റോൺ, ഹെർമസ് എന്നിവയുടെ ഷോറൂമുകളുടെ മുന്നിലെ ചില്ലുകൾ തകർത്ത് അക്രമികൾ കൊള്ളയടിച്ചു. ലിമോഷ് (Limoges) നഗരത്തിൽ നഗരസഭാ കാര്യാലയം ഉൾപ്പെടെയുള്ള പൊതുമന്ദിരങ്ങൾക്ക് തീയിട്ടു.
മാർസെയിലിലെ നഗരസഭാ കാര്യാലയത്തിലും അക്രമികൾ നാശനഷ്ടങ്ങൾ വരുത്തി. മാർസെയിലിലെ മുനിസിപ്പൽ ആസ്ഥാനത്ത് അതിക്രമിച്ചു കയറിയ അക്രമികൾ, ഫ്രാൻസിന്റെ ദേശീയ പ്രതീകമായ ‘മരിയാനെ’യുടെ അർധകായ പ്രതിമ തകർത്തു. ടെലിവിഷൻ സെറ്റുകൾ തല്ലിത്തകർക്കുകയും ചുവരിൽ ചില ചിഹ്നങ്ങൾ സ്പ്രേ പെയിന്റ് ചെയ്യുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിയോണിലെ വിനോദസഞ്ചാര കേന്ദ്രത്തിനും അക്രമികൾ തീയിട്ടു.

പ്രക്ഷോഭകരുമായുള്ള ഏറ്റുമുട്ടലിൽ 60 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഇതിൽ ബോധരഹിതരായ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആഭ്യന്തരമന്ത്രി ലോറന്റ് നുണെസ് അറിയിച്ചു. അതിനിടെ, സെയിന്റ് എറ്റിയെനിൽ (സെയിന്റ്-Etienne) പോലീസ് ഉപയോഗിച്ച സുരക്ഷാ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരു പ്രക്ഷോഭകന്റെ കൈ നഷ്ടപ്പെട്ടു. അക്രമസംഭവങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അക്രമികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ പറഞ്ഞു.

Share post:

Popular

More like this
Related

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർക്ക് ദാരുണാന്ത്യം; 40 ൽ അധികം പേര്‍ക്ക് പരിക്ക്

ഗ്വാളിയർ : ഗ്വാളിയാറില്‍ നവരാത്രി ആഘോഷങ്ങൾക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി...

സൗദിയിലേക്കുള്ള വിമാന സർവ്വീസ് റദ്ദാക്കിയത് ഒക്ടോബർ 24 വരെ നീട്ടി എയർ ഇന്ത്യ

ന്യൂഡൽഹി: സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയത് ഒക്ടോബര്‍ 24 വരെ...

കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജക്കിടെ അപകടം; മരണ സംഖ്യ 19, ഇനിയും കൂടിയേക്കുമെന്ന് ആശങ്ക, 45-ൽ അധികം പേര്‍ക്ക് പരിക്ക്

(Photo Courtesy :X)കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജക്കിടെ തിക്കിലും തിരക്കിലും...