Tuesday, September 29, 2026

ജെഎൻയുവിൽ അദ്ധ്യാപകനെതിരെ ലൈംഗികാരോപണം ; സര്‍വ്വകലാശാല ഐസിസിയെ സമീപിച്ച് 11 വിദ്യാർത്ഥിനികൾ

Date:

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകനെതിരെ  ലൈംഗിക പരാതിയുമായി സര്‍വ്വകലാശാല ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി (ഐസിസി) യെ സമീപിച്ച് വിദ്യാര്‍ത്ഥിനികള്‍. ലൈംഗിക താത്പര്യത്തിന് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് അദ്ധ്യാപകന്‍ വാഗ്ദാനം ചെയ്‌തെന്ന് ആരോപിച്ച് പതിനൊന്ന് വിദ്യാര്‍ത്ഥിനികളാണ് പരാതി നൽകിയത്. പരീക്ഷയ്ക്കിടെ അദ്ധ്യാപകന്‍ ലൈംഗിക ചുവയോടെ സംസാരിച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

സംഭവത്തില്‍ ഐസിസി അന്വേഷണം ആരംഭിക്കുകയും പരാതി നല്‍കിയ വിദ്യാര്‍ത്ഥികളോട് നേരിട്ടെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മെയ് ആദ്യവാരം നടന്ന വൈവ പരീക്ഷയ്ക്ക് ശേഷം ഒരു വിദ്യാര്‍ത്ഥിനി സഹപാഠികള്‍ ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തന്റെ ദുരനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ കൂടി അദ്ധ്യാപകനെതിരെ പരാതിയുമായി രംഗത്തുവന്നത്.

വൈവയ്ക്കിടെ പ്രൊഫസര്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞെന്നുമായിരുന്നു വിദ്യാര്‍ത്ഥിനി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ഈ അദ്ധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. പ്രൊഫസര്‍ തങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചതായും അവിടെ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. ക്ലാസുകള്‍ക്കിടയില്‍ അശ്ലീലവും അനുചിതവുമായ പരാമര്‍ശങ്ങള്‍ നടത്തിയതായും പ്രൊഫസര്‍ക്കെതിരെ പരാതികള്‍ ഉണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അധികൃതര്‍ അറിയിച്ചു.

Share post:

Popular

More like this
Related

റെക്കോർഡ് വരുമാനവുമായി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകൾ; 2025-26 വർഷം നേടിയത് 249.65 കോടി രൂപ!

കൊച്ചി : ഒക്യുപെൻസി റേറ്റിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൻ്റെ വന്ദേ ഭാരത് ട്രെയിനുകൾ...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; കേദാർനാഥിൽ കുടുങ്ങി 55 അംഗ തീർത്ഥാടന മലയാളി സംഘം

(Photo Courtesy: UNI/X)ഉത്തരാഖണ്ഡിലിലെ മണ്ണിടിച്ചിലിനെത്തുടർന്ന് കേദാർനാഥിൽ കുടുങ്ങി മലയാളികൾ. തീർത്ഥാടനത്തിനു...