Tuesday, September 29, 2026

ഞായറാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം, മെഴുകുതിരി കത്തിച്ച് മാര്‍ച്ച് നടത്തുമെന്ന് സിജെപി; രാജിയില്ലെങ്കിൽ ഡൽഹി സമരക്കാരാൽ നിറയുമെന്ന് മുന്നറിയിപ്പ്

Date:

ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യത്തിൽ ഉറച്ച് നിന്ന് ജന്തർ മന്ദറിൽ തുടരുന്ന സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുന:രാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി.

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന പ്രഖ്യാപിച്ചു. പോലീസിന്റെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും സമരവേദിയിലേക്ക് ആളുകളെത്തുന്നത് തുടരുകയാണ്.

ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നാണ് സൂചന. മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉച്ചയ്ക്ക് നടക്കുന്ന നിർണ്ണായക ചർച്ചയിൽ കേന്ദ്രസർക്കാർ സിജെപിയെ അറിയിക്കും. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ.

അതേസമയം, ഡൽഹിയിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ ഡൽഹി പോലീസ് തങ്ങളുടെ ആദ്യ വാർത്താസമ്മേളനം ഉടൻ നടത്തുമെന്നും അക്രമത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രദർശിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾക്കിടെ, കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും സമവായവും ചർച്ചയുമാണ് വേണ്ടതെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു.

Share post:

Popular

More like this
Related

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...