Thursday, November 5, 2026

കാലടി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ ഹർജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ച് സുപ്രീംകോടതി; അടിയന്തരമായി പരിഗണിക്കാന്‍ നിര്‍ദ്ദേശം

Date:

ന്യൂഡൽഹി : കാലടി സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ഹര്‍ജി ഉടന്‍ കേട്ട് തീര്‍പ്പ് കല്‍പ്പിക്കാന്‍ കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി വിധി ഉണ്ടായാല്‍ പ്രത്യേക പരീക്ഷ നടത്താന്‍ തയ്യാറാണെന്ന് സര്‍വ്വകലാശാല അറിയിച്ചു. ഇത് സുപ്രീംകോടതി രേഖപ്പെടുത്തി. അതിനിടെ അച്ചടക്ക വിഷയം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സര്‍വ്വകലാശാലയില്‍ പാലിക്കേണ്ട ചില അച്ചടക്കം ഉണ്ട് എന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം.

പരീക്ഷയെഴുതാന്‍ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് വിധി. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാന്‍ തടസമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്. ഇത് ചോദ്യം ചെയ്താണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാല്‍ ഹര്‍ജിയില്‍ ഇടപെടാന്‍ തയ്യാറാവാതിരുന്ന സുപ്രീംകോടതി കുട്ടികളുടെ ഭാവി മുന്നില്‍ കണ്ട് അടിയന്തരമായി ഹര്‍ജി കേട്ട് തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് നിര്‍ദ്ദേശം നൽകി. നിലവില്‍ ഒരു പരീക്ഷ കഴിഞ്ഞു. എങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി വിധി ഉണ്ടായാല്‍ പ്രത്യേക പരീക്ഷ നടത്താന്‍ തയ്യാറാണെന്നാണ് സര്‍വ്വകലാശാല സുപ്രീംകോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിഷയത്തില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകലാശാല തടസ്സഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വകലാശാലയുടെ വാദം കൂടി കണക്കിലെടുത്താണ് സുപ്രീംകോടതി നിര്‍ദ്ദേശം.

Share post:

Popular

More like this
Related

വിവാദ വിമാനയാത്ര: വി ഡി സതീശന്റെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം

തിരുവനന്തപുരം : വിവാദമായ ചാർട്ടേഡ് വിമാനയാത്രയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദത്തിന്...

‘പ്രതിവര്‍ഷം 3700 റോഡ് അപകടമരണങ്ങള്‍!; കുറയ്ക്കാൻ റോഡ് സേഫ്റ്റി മിഷൻ, മമ്മൂട്ടി അംബാസഡര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡപകട മരണങ്ങള്‍ കുറയ്ക്കാന്‍ രൂപികരിച്ച കേരള സ്റ്റേറ്റ്...