Friday, August 7, 2026

Wayanad

അതിശക്ത മഴ: പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു; വയനാട് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ, നെല്ലിയാമ്പതിയിലും കുംഭാവുരുട്ടിയിലും നിയന്ത്രണം

തിരുവനന്തപുരം/കൽപ്പറ്റ : അതിശക്തമായ മഴയെ തുടർന്ന് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിഞ്ഞു. പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിനെ...

കനത്ത മഴ : വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

കല്‍പ്പറ്റ : കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഡി ആര്‍ മേഘശ്രീ. അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍...

കള്ളാടി മണ്ണിടിച്ചിൽ:  നഷ്ടപരിഹാരം യഥാസമയം വിതരണം ചെയ്യണമെന്ന്  സർക്കാരിനോട് ഹൈക്കോടതി

കൊച്ചി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള അടിയന്തര ധനസഹായം യഥാസമയം വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേരള സർക്കാരിനോട് ഹൈക്കോടതി.ഇതോടൊപ്പം, ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപ്പാത പദ്ധതി പ്രദേശത്തെ നിർമ്മാണ...

‘അപകട മുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; സമയബന്ധിതമായി ജനങ്ങളെ മാറ്റി പാർപ്പിച്ചില്ല’; പിണറായി വിജയൻ

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിനെതിരെ വിമർശനവുമായി  പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വയനാട്ടിൽ അതി തീവ്ര മഴ ഉണ്ടായിട്ടും അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തം നടന്ന ശേഷമാണ് റെഡ്...

കള്ളാടി ദുരന്തം : മരണസംഖ്യ അഞ്ചായി, മൂന്ന് പേർക്കായി തിരച്ചിൽ ഊർജ്ജിതം

കല്പറ്റ : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതുവരെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇനി കണ്ടെത്താനുള്ള മൂന്ന് പേർക്കായി പ്രദേശത്ത് വ്യാപകമായ തെരച്ചിൽ...

വയനാട് ദുരന്തത്തിൽ ഇരട്ട അന്വേഷണം, മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ആശ്വാസ സഹായം; തുരങ്കപാത നിർമ്മാണത്തിന് പൂട്ട് വിഴുമോ?

തിരുവനന്തപുരം : വയനാട് കള്ളാടി ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ആശ്വാസ സഹായം നൽകാനും തീരുമാനം. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി...

വയനാട്ടിലുണ്ടായത് തികഞ്ഞ അനാസ്ഥയെന്ന് വി എം സുധീരൻ; സത്യസന്ധമായ അന്വേഷണം നടത്തി ശിക്ഷിക്കണമെന്നും ആവശ്യം

തിരുവനന്തപുരം : വയനാട് കള്ളാടി തുരങ്കപ്പാതാ മുഖത്തുണ്ടായ ദുരന്തം നാടിനെ നടക്കുന്നതും ആശങ്കാജനകവും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. സർവ്വ മുന്നറിയിപ്പുകളും സുരക്ഷാ നിർദ്ദേശങ്ങളും പാടെ അവഗണിച്ച്...

വയനാട് ദുരന്തം : മനുഷ്യനിർമ്മിതമെന്ന് സർക്കാർ, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്കെന്ന് മന്ത്രി പി കെ ബഷീർ

കോഴിക്കോട് : വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തം മനുഷ്യനിർമ്മിതമെന്ന് സർക്കാർ ആവർത്തിക്കുമ്പോൾ അപകടത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക് ആണെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണ്...

വയനാട് ദുരന്തം: സർക്കാരിന് പിന്തുണയെന്ന് പ്രതിപക്ഷ നേതാവ്, അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : വയനാട് മേപ്പാടി - കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്....

കള്ളാടി മണ്ണിടിച്ചിൽ : മരണം 5 ആയി, നിരവധി പേർ കുടുങ്ങി കിടക്കുന്നു; രക്ഷാപ്രവർത്തനം തുടരുന്നു

കോഴിക്കോട് : വയനാട് മേപ്പാടി – കള്ളാടി മണ്ണിടിച്ചിലിൽ മരണം 5 ആയി. ഒരു തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെടുത്തു. നിരവധി പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരിൽ എഞ്ചിനീയർമാരും സുരക്ഷാ...

Popular

spot_imgspot_img