Human Rights
‘നാവികരുടെ മനോവീര്യം തകരുന്നു’, കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ ; ‘യുഎസ്എസ് അബ്രഹാം ലിങ്കണി’നെ തിരികെ വിളിക്കുന്നു
വാഷിങ്ടൺ : പശ്ചിമേഷ്യൻ ദൗത്യത്തിലുള്ള അമേരിക്കൻ വിമാനവാഹിനി കപ്പൽ 'യുഎസ്എസ് അബ്രഹാം ലിങ്കണി'നെ തിരികെ വിളിക്കാൻ യുഎസ്. യുഎസ്എസ് ലിങ്കണിലെ നാവികരുടെ മനോവീര്യം തകരുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. പകരം 'യുഎസ്എസ് ജോർജ്ജ്...
മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയ്ക്കൊപ്പം ഓട്ടിസം ബാധിതയായ 11 വയസ്സുകാരിയുടെ സഹവാസം; കരുതലായി ഹൈക്കോടതി
കൊച്ചി : തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയോടൊപ്പം കഴിയുന്ന ഓട്ടിസം ബാധിതയായ 11 വയസ്സുകാരിക്ക് കരുതലായി ഹൈക്കോടതി. ജൂലൈ 18-ന് ജഡ്ജിമാർ തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ചപ്പോൾ മിടുക്കിയായ പെൺകുട്ടിയെ കണ്ടിരുന്നു. പെൺകുട്ടിയുടെ...
നിതിൻ രാജിൻ്റെ മരണം : ഒളിവിൽ പോയഡോ. റാം കസ്റ്റഡിയിൽ ; പിടികൂടിയത് കർണാടകയിൽ നിന്ന്
കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. റാം കസ്റ്റഡിയിൽ. മൂന്ന് മാസക്കാലമായി ഒളിവുജീവിതത്തിലായിരുന്ന റാമിനെ കർണാടകയിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്....
ഡേകെയറിലെ കൊടുംക്രൂരത: കുഞ്ഞുങ്ങളോടുള്ള മനുഷ്യാവകാശ ലംഘനത്തിൽ കമ്മീഷൻ കേസെടുത്തു
ബംഗളൂരൂ : ബംഗളൂരുവിലെ ഐടി സ്ഥാപനമായ കാപ്ജെമിനിയുടെ ക്യാമ്പസിനുള്ളിലെ ഡേകെയറിൽ ആയമാർ കുഞ്ഞുങ്ങളെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി). വിഷയത്തിൽ കർണാടക സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ...
പെൺകുട്ടികൾക്കായുള്ള സ്കൂൾ, കോളേജ് കായിക ഇനങ്ങളിൽ ട്രാൻസ് സ്ത്രീകൾക്ക് വിലക്ക്; ശരിവെച്ച് യുഎസ് സുപ്രീം കോടതി
വാഷിങ്ടൺ : ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥി കായികതാരങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തിന് അനുമതി നൽകി യുഎസ് സുപ്രീം കോടതി. സ്‌കൂളുകളിലും കോളേജുകളിലും വനിതാ സ്‌പോർട്‌സ് ടീമുകളിൽ മത്സരിക്കുന്നതിൽ നിന്ന് ട്രാൻസ്‌ജെൻഡർ സ്ത്രീകളെയും പെൺകുട്ടികളെയും...
പ്രതിഷേധം ഫലം കണ്ടു ; ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകും
ന്യൂഡൽഹി : ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ തീരുമാനം. അദ്ദേഹത്തിന് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. പാസ്പോർട്ട് പ്രിന്റിംഗ് തുടങ്ങാനുള്ള നടപടി ആരംഭിച്ചതായാണ് വിവരം. എസ്ഐആറിൽ...
‘ഭരണമാറ്റം വന്നത് കാട്ടാന അറിഞ്ഞിട്ടില്ല’; വനംമന്ത്രിയുടെ പ്രസ്താവന ഉത്തരവാദിത്തമില്ലായ്മയുടെ തെളിവെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നും അങ്ങേയറ്റം ലാഘവപൂർണ്ണമായ സമീപനമാണ് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 'ഭരണമാറ്റം വന്നത് കാട്ടാന അറിഞ്ഞിട്ടില്ല' എന്ന വനംമന്ത്രിയുടെ മറുപടി ഉത്തരവാദിത്തമില്ലായ്മയുടെ തെളിവാണെന്നും...
കാലങ്ങൾക്കിപ്പുറം പാത്തുമ്മ മകൻ്റെ വിളികേട്ടു ; ഒരിക്കൽ കൂടി അബ്ദുൽ റഹീം ഉമ്മയുടെ സ്‌നേഹസ്പർശമനുഭവിച്ചു – കോടമ്പുഴയിലെ വീട്ടുമുറ്റത്ത് വൈകാരിക നിമിഷങ്ങൾ !
കോടാമ്പുഴ : കാലങ്ങൾക്കിപ്പുറം ഒരിക്കൽ കൂടി അബ്ദുൽ റഹീം ഉമ്മയുടെ സ്‌നേഹസ്പർശമനുഭവിച്ചു. 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിറകണ്ണുകളോടെയാണ് റഹീം കോടമ്പുഴയിലെ വീട്ടുമുറ്റത്ത് വീണ്ടും കാലുകുത്തുന്നത്. ഇന്നലെ മകന്റെ മടങ്ങിവരവ് അറിയിക്കാനെത്തിയവരോടെല്ലാം 'മകൻ ഈ...
പരസ്യ വധശിക്ഷ നടപ്പാക്കി ഇറാൻ; 19 വയസ്സുള്ള ഗുസ്തി താരം സാലിഹ് മുഹമ്മദിയെയും മറ്റ് രണ്ട് പേരെയും തൂക്കിലേറ്റി
ടെസ്റാൻ : പരസ്യമായി വധശിക്ഷ നടപ്പാക്കി ഇറാൻ. 19 വയസ്സുള്ള ഒരു ഗുസ്തി ചാമ്പ്യനെയും മറ്റ് രണ്ട് പ്രതിഷേധക്കാരെയുമാണ് ഇറാൻ ഖോമിൽ പരസ്യമായി തൂക്കിലേറ്റിയതായത്. വിയോജിപ്പുകൾക്കെതിരായുള്ള സർക്കാർ നടപടികളിൽ ഏറ്റവും കടുത്ത നീക്കമായാണ്...
രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി ; ‘ഹരീഷ് റാണയുടെ വെൻ്റിലേറ്റർ സഹായം പിൻവലിക്കാം’
ന്യൂഡൽഹി : പതിമൂന്നു വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന 32-കാരൻ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതി. രാജ്യത്ത് ദയാവധത്തിന് കോടതി ഉത്തരവ് നൽകിയ ആദ്യ കേസാണിത്. 2013 മുതൽ വെന്റിലേറ്ററിൽ ജീവൻ...

